Image

കുഞ്ഞിനെ കൊടുത്തത് അനുപമയുടെ അറിവോടെ; ഭര്‍ത്താവ് അജിത്തിന്റെ ആദ്യഭാര്യ നസിയ

Published on 23 October, 2021
കുഞ്ഞിനെ കൊടുത്തത് അനുപമയുടെ അറിവോടെ; ഭര്‍ത്താവ് അജിത്തിന്റെ ആദ്യഭാര്യ നസിയ


തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് അജിത്തിന്റെ ആദ്യഭാര്യ നസിയ. കുഞ്ഞിനെ ദത്തെടുക്കാന്‍ കൊടുത്തത് അനുപമ കൂടി അറിഞ്ഞാണ്. ആ സമ്മതപത്രം താന്‍ കണ്ടതാണ്. അതില്‍ അനുപമയും ഒപ്പുവച്ചിരുന്നു. അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനല്‍കിയതെന്ന് കരുതുന്നില്ലെന്നും നസിയ പറഞ്ഞു. 

താനും അജിത്തുമായി വേര്‍പിരിഞ്ഞത് അജിത്തിന്റെ മാനസിക സമ്മര്‍ദ്ദംമൂലമാണ്. അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അനുപമയുടെ വീട്ടില്‍ അറിയിച്ചു. അജിത്തും താനും വിവാഹം കഴിച്ചിട്ട് അഞ്ചു വര്‍ഷമായി. അനുപമയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ സഹോദരിയെപ്പോലെയെന്ന ന്യായീകരണമാണ് അജിത്ത് നല്‍കിയത്.  ഡിവോഴ്സ് ചെയ്യില്ല എന്ന് പറയാന്‍ അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചത് കൊണ്ടാണ് ഇപ്പോള്‍ പ്രതികരിച്ചത്. 

തനിക്ക് സ്വന്തം വീടില്ല, സഹായിക്കാന്‍ ആരുമില്ല. അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. ഡിവോഴ്‌സ് ചെയ്യില്ലെന്ന് പറയാന്‍ അനുപമയെ കണ്ടിരുന്നു. പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞതാണ്. അജിത് തന്റെ ഡാന്‍സ് മാസ്റ്ററായിരുന്നു. മേഖല കമ്മിറ്റിയില്‍ അനുപമ വന്നശേഷമാണ് അവര്‍ തമ്മില്‍ ബന്ധം തുടങ്ങിയതെന്നും നസിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക