Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയില്‍

Published on 23 October, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള സര്‍ക്കാര്‍. 

ജനസംഖ്യാടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി.

ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന മെയ് 28-ലെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നത്. സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിെന്‍റെയും വാദം കേള്‍ക്കാതെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു പുനഃപരിശോധന ഹര്‍ജിയിലെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.

ജനസംഖ്യ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം എന്നതായിരുന്നു ഹൈക്കോടതിയുടെ വിധി. ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനം ആണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക