Image

SFI ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; AIYF പ്രമേയത്തില്‍ വിമര്‍ശനം

Published on 23 October, 2021
 SFI ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; AIYF പ്രമേയത്തില്‍ വിമര്‍ശനം

കോട്ടയം: എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ വനിതാ നേതാവിനെതിരേ ഭീഷണി മുഴക്കിയ സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരേ പ്രമേയവുമായി എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനം. എസ്.എഫ്.ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് എ.ഐ.വൈ.എഫ് വിമര്‍ശിച്ചു. ജനാധിപത്യത്തെ കശാപ്പു 
ചെയ്ത ആള്‍കൂട്ടം മാത്രമായ എസ്.എഫ്.ഐക്ക് ഇടതുപക്ഷമെന്നത് ഒരു ലേബല്‍ മാത്രമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.  

കോളേജില്‍ നടന്ന അക്രമത്തെ തള്ളിപ്പറയാതെ എസ്.എഫ്.ഐ അക്രമകാരികളെ ന്യായീകരിക്കുകയാണ്. എസ്.എഫ്.ഐയുടെ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുന്നതായും പ്രമേയത്തില്‍ പറയുന്നു. 


വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമെന്ന രീതിയില്‍ സിപിഎം വിഷയം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് എ.ഐ.വൈ.എഫിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍. കൊടിയില്‍ ആദര്‍ശംവെച്ച് മറ്റുള്ളവരെ ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് സി.പി.ഐ നേതാവ് അഡ്വ വിബി വിനുവും നേരത്തെ വിമര്‍ശിച്ചിരുന്നു. ഒരു നാണയത്തിന്റെ ഇരുവ.ങ്ങളാണ് ആര്‍എസ്എസും എസ്എഫ്‌ഐയുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും കുറ്റപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക