Image

അവര്‍ ആയിരുന്നു ഡിജിപി': അമരീന്ദറിന്റെ സുഹൃത്തായ പാക് വനിതക്കെതിരെ സിദ്ദുവിന്റെ ഭാര്യ

Published on 23 October, 2021
 അവര്‍ ആയിരുന്നു ഡിജിപി': അമരീന്ദറിന്റെ സുഹൃത്തായ പാക് വനിതക്കെതിരെ സിദ്ദുവിന്റെ ഭാര്യ


ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സുഹൃത്തായ പാക് വനിതയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ രംഗത്ത്. അമരീന്ദര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പാക് വനിതയായ അറൂസ ആലം പഞ്ചാബ് ഡിജിപിയെ പോലായണ് പെരുമാറിയിരുന്നത്. പാക് വനിതയും മകനും പഞ്ചാബിന്റെ പണവുമായി കടന്നു കളഞ്ഞെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി നവ്‌ജോത് കൗര്‍ രംഗത്തെത്തിയത്. 

കൈക്കൂലി വാങ്ങാതെ പഞ്ചാബില്‍ നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ പണം ഉപയോഗിച്ചാണ് അമരീന്ദര്‍ സിങ് അറൂസ ആലത്തിന് സമ്മാനങ്ങള്‍ നല്കിയതെന്നുമുള്ള കടുത്ത ആരോപണമാണ് നവ്ജോത് കൗര്‍ ഉയര്‍ത്തുന്നത്. ' അമരീന്ദര്‍ വന്‍ തുക കൈക്കൂലി വാങ്ങാതെ പഞ്ചാബില്‍ നിയമനങ്ങള്‍ നടന്നിട്ടില്ലെന്നത് പരസ്യമായ രഹസ്യമാണ്. അറൂസ ആലത്തിന് സമ്മാനങ്ങള്‍ നല്‍കാന്‍ ഈ തുകയാണ് ഉപയോഗിച്ചിരുന്നത്.' - നവ്ജോത് കൗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക