വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ നിര്‍മ്മിച്ച് റിഷി പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്വേതാമേനോന് നായികാ ചിത്രം‘മാതംഗി,' കണ്ണൂരില്‍ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം.
ഫാന്റസി വിഭാഗത്തിലൊരുങ്ങുന്ന പ്രണയചിത്രത്തില്‍, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോന് അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിയാന്‍, റിയാസ്ഖാന്, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാ വിജയന്, രശ്മി ബോബന്, പ്രിയങ്ക, കെ പി സുരേഷ്കുമാര്‍, ആതിര, പ്രവീണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.