Image

ഐ.ഒ.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ലീല മരേട്ട് ഉത്ഘാടനം ചെയ്തു

Published on 24 October, 2021
ഐ.ഒ.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ലീല മരേട്ട് ഉത്ഘാടനം ചെയ്തു
സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍, യു.എസ്.എ. ചാപ്റ്റര്‍ പ്രസിഡന്റ്  ലീല മരേട്ട് ഉത്ഘാടനം ചെയ്തു.

സാന്‍ ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ജോസഫ് മാത്യു സ്വാഗതം അര്‍പ്പിക്കുകയും, വൈസ് പ്രസിഡന്റ് തോമസ് പറ്റര്‍മഡ്, സിനിയര്‍ മെംബര്‍ ഡോ. .ചക്കോട്ട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മാത്യരാജ്യത്തിന് വേണ്ടി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉത്‌ബോധിപ്പിക്കുകയുണ്ടായി.

ലീല മരേട്ട് തന്റെ ഉത്ഘാന പ്രസഗത്തില്‍ കോണ്‍ഗ്രസ് എന്ന  രാഷ്ട്രീയ പ്രസ്ഥാനത്തിനു മാത്രമേ സുസ്ഥിരവും,സമാധനപരവുംമായ ഒരു രാഷ്ടത്തിന് നേതൃത്ത്വം നല്കുവാന്‍നാവൂയെന്നും ഇതുപോലെയുള്ള ക്യാമ്പയിനുകള്‍ കൂടുതല്‍ പ്രതീക്ഷയും ഉണര്‍വും നല്കുമെന്നും അറിയിച്ചു.

സാന്‍ ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ജോഷ് കോശി ക്യാമ്പയിനില്‍ പങ്കെടുത്ത എവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക