Image

ഇന്ധനവില ഉയര്‍ന്നതില്‍ പ്രതിഷേധം ; ജനങ്ങള്‍ക്ക് സഹായം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍

ജോബിന്‍സ് Published on 24 October, 2021
ഇന്ധനവില ഉയര്‍ന്നതില്‍ പ്രതിഷേധം ; ജനങ്ങള്‍ക്ക് സഹായം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍
ഇന്ത്യയില്‍ ഇടിത്തീ പോലെ ഇന്ധനവില ഉയരുകയും ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്യുകയാണ് ദിവസേനയെന്നോണമാണ് വില വര്‍ദ്ധനവ്. കാര്യമായ പ്രതിഷേധങ്ങളില്ലെന്നതാണ് ഇക്കാര്യത്തിലെ മറ്റൊരു സത്യം. എന്നാല്‍ ഫ്രാന്‍സില്‍ നിന്നും പുറത്തു വരുന്നത്. പ്രതികരണ ശേഷിയുള്ള ഒരു ജനതയുടേയും പ്രതിഷേധങ്ങള്‍ക്ക് വില നല്‍കുന്ന സര്‍ക്കാരിന്റേയും വാര്‍ത്തയാണ്. 

ഫ്രാന്‍സില്‍ ഒരു ലിറ്റര്‍ പെട്രോളിന് 1.62 രൂപയാണ് വില. ഇന്ത്യന്‍ രൂപയനുസരിച്ച് 141 രൂപ വരും ഡീസലിനാകട്ടെ 136 രൂപയും. നികുതി വര്‍ദ്ധിപ്പിച്ചതാണ് വില ഉയരാന്‍ കാരണം. ഇക്കാര്യം കാട്ടി രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സഹായ ധനവും പ്രഖ്യാപിച്ചു. 

മാസവരുമാനം 2000 യൂറോയില്‍ താഴെയുള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്. 100 യൂറോയാണ് സഹായം. ഇന്ത്യന്‍ രൂപയനുസരിച്ച് എണ്ണായിരം രൂപയോളം വരും . ഒറ്റത്തവണ സഹായമാണ് നല്‍കുന്നത്. എന്നാല്‍ ഈ സഹായം ഇന്ധന വില വര്‍ദ്ധനവിന് ഒരു പരിഹാരമല്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. 

3.8 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ ദിവസം റോഡുകളില്‍ വാഹനം നിര്‍ത്തിയിട്ടും പമ്പുകള്‍ ഉപരോധിച്ചും ജനങ്ങള്‍ സമരം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുന്നു എന്നതും സഹായം പ്രഖ്യാപിക്കാന്‍ ഒരു കാരണമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക