Image

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

ജോബിന്‍സ് Published on 24 October, 2021
അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം
കനത്ത സുരക്ഷാ വലയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനം നടത്തുന്നതിനിടയിലും ഭീകരാക്രമണം. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥായ പശ്ചാത്തലത്തിലാണ് അമിത് ഷാ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. 

ഇതിനിടയിലും ഭീകരര്‍ ആക്രമണം നടത്തിയത് സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് ആക്രമണങ്ങള്‍ ഉണ്ടായതായാണ് വിവരം. ഷോപ്പിയാനില്‍ ഒരു തദ്ദേശിയന്‍ കൊല്ലപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ചില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാനും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. 

ഇന്നലെയാണ് അമിത്ഷാ കാശ്മീരില്‍ എത്തിയത്. ഭീകരാക്രമണം നടന്ന സ്ഥലങ്ങളും പരിക്കേറ്റവരേയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. തീവ്രവാദ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാനാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ഇന്ത്യയുടെ ആരോപണം.  

ഇന്ത്യയുടെ ക്ഷമ പാകിസ്ഥാന്‍ പരീക്ഷിക്കെരുതെന്ന മുന്നറിയിപ്പ് സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തും നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക