Image

പി. സി ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

Published on 24 October, 2021
പി. സി ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍   എം.എല്‍.എ
 പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന പി. സി ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.    . പാറമട ലോബിക്ക് ഒത്താശ ചെയ്ത് ജനങ്ങളെ ദുരിതക്കയത്തിലേക്ക് ഇറക്കി വിട്ട ആളാണ് മുന്‍ എം.എല്‍. എ യെന്നും കുളത്തുങ്കല്‍ പറഞ്ഞു.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ ഇനി അനുവദിക്കില്ല. പുത്തന്‍ചന്ത ഉള്‍പ്പെടെയുള്ള മേഖല വെള്ളത്തില്‍ മുങ്ങാന്‍ കാരണം മണിമലയാര്‍ അതിക്രമിച്ച്‌ കൈയ്യേറി നിര്‍മ്മിച്ച ബൈപാസ് ആണ്. മുന്‍ എം.എല്‍.എക്ക് ബിനാമി പേരില്‍ പാറമട ഉണ്ടെന്നുള്ള ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക