Image

മുല്ലപ്പെരിയാര്‍ വിഷയം ; വി.ഡി സതീശന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു

ജോബിന്‍സ് Published on 25 October, 2021
മുല്ലപ്പെരിയാര്‍ വിഷയം ; വി.ഡി സതീശന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയായ സാഹചര്യത്തില്‍ അണക്കെട്ടു സംബന്ധിച്ച് ഇടുക്കി അടക്കമുള്ള ജില്ലകളില്‍ ആശങ്ക ഉടലെടുത്തു കഴിഞ്ഞു. നിലവിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. 

ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പങ്കുവെച്ചെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ദുരാതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ അറിയിച്ചിരുന്നു. 

മുഖ്യമന്ത്രിയുമായി സംസാരിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് കുറിപ്പ് ചുവടെ  

മുല്ലപെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി തുടരെ ഉണ്ടാവുന്ന പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാകാം, ജനങ്ങള്‍ അവരുടെ ആശങ്കയും ഉത്കണ്ഠയും പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്ള പ്രതികരണങ്ങളില്‍ ജനങ്ങളുടെ ഭീതി നിഴലിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം  ഫോണില്‍ സംസാരിച്ചു. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും , സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. അതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയു. ഈ വിഷയം നിയമസഭയിലും ഉന്നയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക