Image

കോട്ടയത്ത് പീഡനത്തിനിരയായ ബാലികയുടെ പിതാവ് ആത്മഹത്യ ചെയ്തു

ജോബിന്‍സ് Published on 25 October, 2021
കോട്ടയത്ത് പീഡനത്തിനിരയായ ബാലികയുടെ പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയത്ത് പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസ് പ്രാഥമീക പരിശോധന നടത്തിയാണ് ആത്മഹത്യാണെന്ന നിഗമനത്തില്‍ എത്തിയത്. കോട്ടയം കുറിച്ചി സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. 

തന്റെ മകള്‍ പീഡനത്തിനിരയായ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവ് കടുത്ത മനോവിഷമത്തിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച 74 വയസ്സുള്ള യോഗിദാസന്‍ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പലചരക്ക് കട നടത്തുകയാണ്. 

സമൂഹത്തില്‍ നിന്നുണ്ടായ ഒറ്റപ്പെടലാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒത്തുതീര്‍പ്പിന് പണം വാങ്ങിയെന്നടക്കം ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചെന്നും വീട്ടുകാര്‍ക്ക് പുറത്തിങ്ങാന്‍ വയ്യാത്ത അവസ്ഥായായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം കുട്ടിയുടെ പിതാവ് ഇന്നലെയാണ് ആദ്യമായി പുറത്തിറങ്ങിയതെന്നും അപ്പോളും ആളുകള്‍ സംശയത്തോടെ നോക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക