Image

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

പി പി ചെറിയാന്‍ Published on 25 October, 2021
റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം
ന്യുയോര്‍ക്ക് :  ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡറായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ റിച്ചാര്‍ഡ് വര്‍മയെ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായി നിയമിച്ചു. 

മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ പബ്ലിക് പോളിസി തലവനായിരുന്നു റിച്ചാര്‍ഡ് വര്‍മ. ബറാക്ക് ഒബാമയുടെ ഭരണത്തില്‍ 2014- 2017 വരെ ഇന്ത്യയിലെ യുഎസ് അംബാസഡറായിരുന്ന റിച്ചാര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ലെജിസ്ലേറ്റീവ് അഫയേഴ്‌സായും പ്രവര്‍ത്തിച്ചിരുന്നു. 

സെനറ്റിലെ മുന്‍ മെജോറിറ്റി ലീഡര്‍ ഹാരി റീഡിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്‌വൈസറായിരുന്നു.

1968 നവംബര്‍ 27ന്  എഡ്മണ്ടന്‍ കാനഡയിലായിരുന്നു റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ ജനനം. ലിറഹെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍എം, പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി.

യുഎസ് എയര്‍ഫോര്‍ഴ്‌സില്‍ 1994 മുതല്‍ 1998 വരെ പ്രവര്‍ത്തിച്ച റിച്ചാര്‍ഡ് വര്‍മ ഡമോക്രാറ്റിംഗ് പാര്‍ട്ടി അംഗമാണ്. വിവാഹിതനും, മൂന്നു കുട്ടികളുടെ പിതാവുമാണ്. ദി ഏഷ്യ ഗ്രൂപ്പ് വൈസ് ചെയര്‍മാനായി 2017 മുതല്‍ 2020 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പി പി ചെറിയാന്‍

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക