Image

എന്നെ ഒരു നടിയാക്കിയത് അവരാണെന്ന് രജീഷ വിജയന്‍

ജോബിന്‍സ് Published on 25 October, 2021
എന്നെ ഒരു നടിയാക്കിയത് അവരാണെന്ന് രജീഷ വിജയന്‍
ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങുകയും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങുകയും ചെയ്ത ആളാണ് രജീഷ വിജയന്‍. മലയാളി ആസ്വാദകരുടെ മനസ്സില്‍ തന്റേതായ ഒരു ഇടമൊരുക്കാന്‍ രജീഷയ്ക്ക് സാധിച്ചിട്ടുണ്ട്. 

അനുരാഗ കരിക്കിന്‍ വെള്ളമായിരുന്നു ആദ്യ ചിത്രം. തന്നിലെ നടിയെ കണ്ടെത്തിയതും തന്നെ അഭിനയ രംഗത്തേയ്ക്കും കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തവരെ കുറിച്ച് നന്ദിയോടെ അനുസ്മരിക്കുകയാണ് രജീഷ വിജയന്‍. ഒരു മലയാളം ന്യൂസ് പോര്‍ട്ടലിനോടാണ് രജീഷ മനസ്സ് തുറന്നത്. 

ആദ്യ സിനിമയെക്കുറിച്ചും അതിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമാണ് നടി പറഞ്ഞു വരുന്നത്. ഒരു സാധാരണക്കാരിയില്‍ നിന്നും തന്നെ ഒരു നടിയെന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണെന്നാണ് രജിഷ പറയുന്നത്.

ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണ്,' രജിഷ അഭിമുഖത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക