Image

മോന്‍സന്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

Published on 25 October, 2021
മോന്‍സന്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. 3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്കിളിമാനൂര്‍ സ്വദേശി സന്തോഷിന്റെ പരാതിയിലുള്ള കേസിലാണ് നടപടി.

അതിനിടെ മോന്‍സണുമായി ബന്ധപ്പെട്ട ടി.വി സംസ്‌കാര കേസില്‍ ഒന്നാംപ്രതി ഹരിപ്രസാദിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം പൂവച്ചലിലുള്ള വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. സംസ്‌കാര ചാനലിന്റെ 1.51 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

അതേസമയം ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്‍സന്‍ മാവുങ്കല്‍ മൊ്യ‍ഴി നല്‍കിയിരുന്നു.

സംസ്‌കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്‍കി. സംസ്‌കാര ചാനലിന് 10 ലക്ഷം രൂപ മോന്‍സണ്‍ കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക