പ്രശസ്ത ടെലിവിഷന്‍ ഷോ 'ഫ്രണ്ട്സി'ലെ ഒരു പ്രധാന കഥാപാത്രമായ ഗന്തര് ആയി അഭിനയിച്ച ജെയിംസ് മൈക്കിള്‍ ടൈലര്‍ ഞായറാഴ്ച മരണമടഞ്ഞു. 2018 മുതല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരാധകരില്‍ നിന്നും സിനിമ-ടെലിവിഷന്‍ മേഖലയില്‍ നിന്നും ഒട്ടേറെ പേരാണ് ജെയിംസ് മൈക്കിളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തിയത്.
1994 ല്‍ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സിലൂടെ തന്നെയായിരുന്നു ടെയ്ലര് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ഫ്രണ്ട്സ് ഷോയിലെ മുഖ്യ സ്ഥലമായ സെന്‍ട്രല്‍ പെര്‍ക്ക് കോഫി ഷോപ്പിന്റെ മാനേജറായിരുന്നു ജെയിംസ് മൈക്കിള്‍ ടൈലര്‍ അവതരിപ്പിച്ച ഗന്തര് എന്ന കഥാപാത്രം. 2021 ല്‍ പുറത്തിറങ്ങിയ 'ഫ്രണ്ട്സ്: ദ റീയൂണിയനി'ലും അദ്ദേഹം പങ്കെടുത്തിരുന്നു.
ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്ക്രബ്സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദ ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും ജെയിംസ് മൈക്കിള്‍ ടൈലര്‍ വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ഗ്രീന്‍വുഡില്‍ ജനിച്ച ടെയ്ലര്‍ക്ക് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരിന്നു. സഹോദരിയാണ് ടെയ്ലറെ വളര്‍ത്തിയത്