ചുങ്കപ്പാറ: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലില്‍ 2019ല്‍ നഴ്സായ യുവതി തൂങ്ങിമരിച്ചു എന്നു കരുതിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. വീട്ടില്‍ തടിക്കച്ചവടത്തിനെത്തിയ ആള് പിഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തി. പ്രതി നസീറിനെ പോലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് ചെയ്തു.
ചുങ്കപ്പാറ സ്വദേശിനി ടിന്‍ജു എന്ന യുവതിയെയാണ് കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശരീരത്തില്‍ അന്‍പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. കാമുകന് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് അറസ്റ്റ്.