Image

വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് കയര്‍ത്തുവെന്ന വിവാദം; വിശദീകരണവുമായി കെ. സുധാകരന്‍

Published on 25 October, 2021
വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് കയര്‍ത്തുവെന്ന വിവാദം; വിശദീകരണവുമായി കെ. സുധാകരന്‍
 
തിരുവനന്തപുരം: കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സുരക്ഷാ കാരണങ്ങളാല്‍ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കെ. സുധാകരന്റെ സഹായി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെ
ന്നായിരുന്നു ആരോപണം. കാര്യമായ ഒരു പ്രശ്നങ്ങളും വിമാനത്തില്‍ വെച്ചുണ്ടായിട്ടില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
'ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഇരിക്കാന്‍ ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച് നിസാരമായ വാക്കുതര്‍ക്കമുണ്ടായി. ഞാനായി ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടില്ല. വിമാന കമ്പനി അധികൃതര്‍ വസ്തുതകള്‍ അന്വേഷിച്ച് നടപടി എടുത്തുവെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ ആരേയും അപമാനിച്ചിട്ടില്ല. എനിക്ക് അപമാനം നേരിട്ടിട്ടുമില്ല', കെ.സുധാകരന്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന റേഡിയോ ജോക്കിയായ സൂരജ് സംഭവം സംബന്ധിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദം പുറത്തുകൊണ്ടുവന്നത്. 
 
ഞായറാഴ്ച വൈകിട്ട് കൊച്ചി - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യവേ സുധാകരന്‍ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിമാനത്തില്‍ 19 എഫ്ഡി & 18 എഫ്ഡി  സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിങ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് സുധാകരനൊപ്പം ഉണ്ടായിരുന്ന ആള്‍ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക