Image

അച്ഛനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം; അനുപമ

Published on 25 October, 2021
 അച്ഛനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം;  അനുപമ



തിരുവനന്തപുരം: കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിതാവും പേരൂര്‍ക്കട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മകള്‍ അനുപമ. പാര്‍ട്ടിയുടെ പേര് പറഞ്ഞ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് ശരിയായില്ല. നേരത്തെ ഷിജുഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണെന്നും അനുപമ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

അച്ഛന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇത്രത്തോളമായിട്ടും അച്ഛനോട് പാര്‍ട്ടി ഇപ്പോഴും വിശദീകരണം ചോദിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും അതൃപ്തിയുണ്ട്. വിഷയത്തില്‍ തനിക്ക് പിന്തുണ നല്‍കേണ്ട സമയത്ത് പാര്‍ട്ടി അതുതന്നിട്ടില്ല. ഇപ്പോള്‍ നല്‍കിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാല്‍ വിശ്വസമാകുമെന്നും അനുപമ പറഞ്ഞു. 

ചേച്ചിയുടെ കല്യാണം വരെ മാറ്റിനിര്‍ത്തുകയാണെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുതരുമെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. താത്കാലിക സംരക്ഷണം എന്നപേരില്‍ കൊണ്ടുപോയി കുഞ്ഞിനെ ഉപേക്ഷിച്ചു. ഇക്കാര്യമാണ് തന്റെ പരാതിയിലുമുള്ളത്. പരാതി നല്‍കുമ്പോഴെങ്കിലും കുഞ്ഞിനെ നല്‍കിയത് അമ്മത്തൊട്ടിലിലാണെന്ന് 
മാതാപിതാക്കള്‍ക്ക് തന്നോട് പറയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക