Image

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

Published on 25 October, 2021
കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു


പേരാവൂര്‍: കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു. പേരാവൂര്‍ ചെക്കേരിയിലെ  തെനിയാടന്‍  ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് (26) മരിച്ചത്. ചെക്കേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടന്‍ പുഴയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടില്‍ പോയി വരുന്ന വഴി ചെമ്പുകാവ് വനത്തിനുള്ളിലെ പുഴയില്‍ വീഴുകയായിരുന്നു. വള്ളിയാടന്‍ ചന്ദ്രന്റെയും ചെന്നപ്പോയില്‍ ദേവികയുടെയും മകളാണ്. സഹോദരങ്ങള്‍: ജിത്തു, ജയേഷ്. മൃതദേഹം തലശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക