Image

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്

ജോബിന്‍സ് Published on 26 October, 2021
തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്
തിരുവനന്തപുരം നഗരസഭയിലെ വിവാദമായ നികുതി വെട്ടിപ്പ് കേസില്‍ നിര്‍ണ്ണായക അറസ്റ്റ്. കേസിലെ മുഖ്യപ്രതി എസ്. ശാന്തിയെയാണ് അറസ്റ്റ് ചെയ്തത്. നേമം ഡിവിഷനിലെ സൂപ്രണ്ടായിരുന്നു ശാന്തി. 27 ലക്ഷം രൂപയുടെ തട്ടിപ്പായിരുന്നു നേമം സോണില്‍ മാത്രം നടന്നത്. ഒളിവിലായിരുന്ന ശാന്തി ഇന്ന് പുലര്‍ച്ചയോടെ എത്തി കീഴടങ്ങുകയായിരുന്നു. 

ശാന്തിയെ നേരത്തെ തന്നെ കോര്‍പ്പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശാന്തിയടക്കം ഏഴ് പേരായിരുന്നു സസ്‌പെന്‍ഷനിലായത്. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നേമം , ആറ്റിപ്ര സോണുകളിലായിരുന്നു നികുതി വെട്ടിപ്പ് നടന്നത്. 

നികുതിദായകര്‍ അവിടെ അടച്ച പണം കോര്‍പ്പറേഷന്‍ അക്കൗണ്ടിലിടാതെ തട്ടിയെടുക്കുകയായിരുന്നു. ശ്രീകാര്യത്ത് അഞ്ച്  ലക്ഷവും ആറ്റിപ്രയില്‍ രണ്ട് ലക്ഷം രൂപയുടേയും തട്ടിപ്പായിരുന്നു നടന്നത്. സംഭവത്തില്‍ ശ്രീകാര്യം സോണിലെ ഓഫീസ് അറ്റന്‍ഡന്റ് ബിജു, നേമത്തെ ജാവനക്കാരിയായ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക