Image

സുഡാനില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു

ജോബിന്‍സ് Published on 26 October, 2021
സുഡാനില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു
കഴിഞ്ഞ കുറെ ദിവസങ്ങളായി സുഡാനില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തു. ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബര്‍ഹാനാണ് സൈന്യം അധികാരമേറ്റെടുത്ത വിവരം സ്ഥിരീകരിച്ചത്. ദേശീയ ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

വടക്കന്‍ ആഫ്രീക്കന്‍ രാജ്യമാണ് സുഡാന്‍. പ്രധാനമന്ത്രി അബ്ദല്ല ഹംദുക്കിനേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തശേഷമാണ് സൈന്യം അധികാരം പിടിച്ചത്. ഇതിന് ശേഷം പട്ടാളം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധവുമായി തെരുവിലറങ്ങിയ ജനത്തിന് നേരെ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ യാതൊരു വിവരവുമില്ല. രാഷ്ട്രീയ ചേരികള്‍ തമ്മിലുള്ള പോര് രൂക്ഷമായതോടെ പട്ടാളത്തിന് ഇടപെടേണ്ടി വരികയായിരുന്നുവെന്നും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അധികാരം കൈമാറുമെന്നും പട്ടാള മേധാവി പറഞ്ഞു. 

സാമ്പത്തീക പ്രതസന്ധി രൂക്ഷമായ രാജ്യമാണ് സുഡാന്‍. ഇവിടെ അമേരിക്ക നല്‍കുന്ന സഹായം സംബന്ധിച്ചു ചര്‍ച്ചകള്‍ക്കെത്തിയ അമേരിക്കന്‍ പ്രതിനിധി ജെഫ്രി ഫെല്‍റ്റ്മാന്‍ മടങ്ങി ഉടനെയാണ് പട്ടാള അട്ടിമറിയുണ്ടായത്. 2019 ല്‍ ജനാധിപത്യ പ്രക്ഷോഭം ശക്തമായപ്പോള്‍ ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബഷീറിനെ സ്ഥാനഫ്രഷ്ടനാക്കി പട്ടാളം തന്നെയാണ് അബ്ദല്ല ഹംദുക്കിനെ ഭരണമേല്‍പ്പിച്ചത്. 

സാമ്പത്തീക ശാസ്ത്രജ്ഞനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമാണ് ഹംദക്ക്. 1956 ലായിരുന്നു ബ്രിട്ടന്റേയും ഇറാന്റേയും ഭരണത്തില്‍ നിന്നും സുഡാന് സ്വാതന്ത്ര്യം ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക