Image

ദത്ത് നല്‍കല്‍ വിവാദം ; ശിശുക്ഷേമ സമിതിയെ പരിഹസിച്ച് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 26 October, 2021
ദത്ത് നല്‍കല്‍ വിവാദം ; ശിശുക്ഷേമ സമിതിയെ പരിഹസിച്ച് വി.ഡി. സതീശന്‍
പേരൂര്‍ക്കട സ്വദേശിയായ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്കാണ് ശിശുക്ഷേമ സമിതിയില്‍ നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. 

വിഷയത്തില്‍ ശിശുക്ഷേമ സമിതിയേയും സിഡ്ബ്യൂസിയേയും വെള്ളപൂശുകയാണ് വീണാ ജോര്‍ജ് ചെയ്യുന്നതെന്നും. കുട്ടിയെ കാണാതായ ദിവസം അമ്മത്തൊട്ടില്‍ ഇല്ലാതെ പോയെന്നും പാര്‍ട്ടി തന്നെ സിഡബ്യുസിയും പോലീസുമാവുകയായിരുന്നുവെന്നും ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

എന്നാല്‍ ദത്ത് നല്‍കിയത് നിയമപ്രകാരമാണെന്നും സിഡബ്യുസിയും ശിശുക്ഷേമ സമിതിയും നടപടിക്രമങ്ങള്‍ പാലിച്ചെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക