തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന് ഖേദം പ്രകടിപ്പിച്ചു. താന്‍ കാരണം ആരും ബുദ്ദിമുട്ടനുഭവിക്കരുതെന്നാണ് ആഗ്രഹമെന്നും തന്റെ വാക്കുകളിലൂടെ അവര്‍ക്ക് മാനസീക പ്രയാസം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുരളീധരന് പറഞ്ഞു.
പല പ്രഗല്ഭരും ഇരുന്ന കസേരിയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് എംപി പറഞ്ഞു. എന്നാല്‍ കേസുമായി മേയര്‍ മുന്നോട്ടു പോകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും തന്റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീീധരന് പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുരളീധരനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ആര്യാ രാജേന്ദ്രനെ കാണാന്‍ സുന്ദരിയാണെന്നും എന്നാല്‍ വായില്‍ നിന്നും വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നുമായിരുന്നു മുരളീധരന്റെ ആക്ഷേപം, തിരുവനന്തപുരം ഡിസിസി, കോര്പ്പറേഷന് ആസ്ഥാനത്ത് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുമ്പോഴായിരുന്നു മുരളീധരന്റെ ആക്ഷേപം.
ഇതൊക്കെ ഒറ്റമഴയത്ത് കിളിര്ത്തതാണെന്നും മഴയുടേത് കഴിയുമ്പോഴേയ്ക്കും സംഭവമങ്ങ് തീരുമെന്നും . ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ളനഗരസഭയാണിതെന്നും മുരളീധരന് പറഞ്ഞിരുന്നു. പ്രസ്താവനയ്ക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പാണുയരുന്നത്.