Image

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച്‌ ആര്യന്‍ ഖാന്‍

Published on 26 October, 2021
  സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച്‌ ആര്യന്‍ ഖാന്‍
മുംബൈ: മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ . കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും നിഷേധിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്‍. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‍മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച എന്‍സിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക