Image

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

പി.പി.ചെറിയാന്‍ Published on 26 October, 2021
വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ  വാഗ്‌ദാനം
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് പുറത്തുള്ള പോലീസ് ഓഫീസര്‍മാര്‍ വാക്‌സിനേറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയോ, രാജിവെക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഫ്‌ളോറിഡായില്‍ നിയമിക്കുമെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 5,000 ഡോളര്‍ ബോണസ്സായി നല്‍കുമെന്നും ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു.
സംസ്ഥാനത്തെ പെട്രോളിംഗിനാണ് പുറം സംസ്ഥാനത്തു നിന്നുള്ള ഓഫീസര്‍മാരെ നിയമിക്കണമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് സിറ്റി, മിനിയാ പോലീസ്, സിയാറ്റില്‍, ചിക്കാഗൊ തുടങ്ങിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വാക്‌സിനേഷന്‍ നിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് പോലീസ് ഓഫീസേഴ്‌സിനു ജോലി നഷ്ടപ്പെടുകയോ, രാജിവെക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. വാക്‌സിനേഷന്‍ മാന്‍ഡേറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ കൂടിയായ റോണ്‍ അഭിപ്രായപ്പെട്ടത്. സ്വന്തം താല്‍പര്യപ്രകാരം വാക്‌സിനേറ്റ് ചെയ്യുന്നവരെ ഫ്‌ളോറിഡാ ഗവര്‍ണ്ണരും, ടെക്‌സസ് ഗവര്‍ണ്ണറും അഭിനന്ദിക്കുകയും, കൂടുതല്‍ പേര്‍ വാക്‌സിനേറ്റ് ചെയ്യണെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക