Image

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണം; തമിഴ്‌നാടിനോട് ഇടുക്കി കളക്ടര്‍

Published on 26 October, 2021
മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണം; തമിഴ്‌നാടിനോട് ഇടുക്കി കളക്ടര്‍
ഇടുക്കി:മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചതായി ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമില്ല. ഡാം തുറക്കേണ്ടിവന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥരുടെ റിവ്യൂ യോഗത്തിനു ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു.

പീരുമേട്, ഇടുക്കി, ഉടുമ്ബോല താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നാണ് മൂവായിരത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നത്. ബന്ധപ്പെട്ട സജീകരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട നടപടികളും പൂര്‍ത്തിയാക്കി. രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ നടപടികള്‍ സ്വീകരിക്കുന്നത്.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് രാവിലെ ഏഴ് മണിക്ക് 137.60 അടിയായി. ഇടുക്കി ജലസംഭരണയിലെ ജലനിരപ്പ് നിലവില്‍ 2390.08 അടിയാണ്.

അതേസമയം, പുതിയ ഡാം വേണമെന്ന ആവശ്യത്തിന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും പിന്തുണ അറിയിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നതില്‍ കോടതികള്‍ക്കും ഉത്തരവാദിത്തമുണ്ട്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. വൈകിട്ട് കേരള, തമിഴ്നാട് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക