Image

സ്വീഡിഷ് ചലച്ചിത്രമേളയില്‍ പുരസ്‌കാര നിറവില്‍ മലയാളിയും

Published on 26 October, 2021
സ്വീഡിഷ് ചലച്ചിത്രമേളയില്‍ പുരസ്‌കാര നിറവില്‍ മലയാളിയും

സ്റ്റോക്ക്‌ഹോം: സ്വീഡിഷ് ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായി മലയാളി സാന്നിധ്യം. നിര്‍മാതാവും നടനുമായ ഡോ. മാത്യു മാന്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്ല നടനുള്ള സിഫ് അവാര്‍ഡ് ഓഫ് എമിനന്റ്‌സ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിര്‍വഹിച്ച വെയില്‍ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ.മാത്യു മാന്പ്ര ബഹുമതിക്ക് അര്‍ഹനായത്.


ആറ് നവാഗത സംവിധായകരുടെ ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി ചിത്രത്തിലെ ഒരു ചിത്രമാണ് 'വെയില്‍ വീഴവേ'. മറീന മൈക്കിള്‍ ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡോ. മാത്യു മാന്പ്ര ഈ ചിത്രത്തിനു മുന്‍പ് മൊമന്റ്‌സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ നായാട്ടാണ് മേളയിലെ ഈ വര്‍ഷത്തെ മികച്ച സിനിമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക