Image

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫ്രാൻസിസ് തടത്തിൽ Published on 29 October, 2021
മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഒർലാൻഡോ കൺവെൻഷന്  മാഡ് പ്രസിഡണ്ട് ലിന്‍ഡോ ജോളിയുടെ  ഡയമണ്ട് സ്‌പോൺസർഷിപ്പ് വാഗ്ദാനം

ഫ്‌ളോറിഡ: ഫൊക്കാനയ്ക്ക് അഭിമാനമായി ഡേടോണാ ബീച്ച് കേന്ദ്രീകരിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) എന്ന പേരിൽ പുതിയ അംഗസംഘടന. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5.30ന് ഫ്‌ളോറിഡയിലെ സൗത്ത് ഡേടോണായില്ലെ  മെജസ്റ്റിക് ഗാര്‍ഡനിലുള്ള  ഓപ്പര്‍ചൂണിറ്റി കോര്‍ട്ടിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ചാണ്  മാഡിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഫൊക്കാനയുടെ നിരവധി മുതിർന്ന  നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് നിർവഹിച്ചത്.



ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി,  ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്,  ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, നാഷണൽ  കൺവെൻഷൻ ചെയർമാൻ  ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫ്ലോറിഡ ആർ.വി.പി. കിഷോർ പീറ്റർ,  നാഷണൽ കമ്മിറ്റി അംഗം ജോർജ് പണിക്കർ, കൺവെൻഷൻ  കോ.ചെയർ  ജോൺ കല്ലോലിക്കൽ, ഫൊക്കാന മുൻ നാഷണൽ കമ്മിറ്റി അംഗം രാജീവ് കുമാരൻ തുടങ്ങിയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുതിയ സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്.



മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) ന്റെ പ്രസിഡന്റ് ലിന്‍ഡോ ജോളി, സെക്രട്ടറി ജോസഫ് സാവിയോ, ട്രഷറര്‍ മനേഷ് മണി, വൈസ് പ്രസിഡണ്ട് ജെറി കാംപിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ വർണാഭമായ ഒരു ചടങ്ങ് ആയിരുന്നു മാഡിന്റെ ഉദ്‍ഘാടന പരിപാടി.  ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ ദേശീയ നേതാക്കൻമ്മാർക്കും മാഡിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ഫൊക്കാന നേതാക്കൻമാരെ ഏറെ വിസ്മയഭരിതരാക്കിയ ഒരുക്കങ്ങളായിരുന്നു മാഡിന്റെ നേതാക്കന്മാർ അവർക്കായി കരുതി വച്ചിരുന്നത്.



നീലയും വെള്ളയും കലർന്ന കളർ തീമിൽ ഉദ്ഘാടന വേദി മുതൽ ഫൊക്കാന നേതാക്കന്മാർക്ക് അണിയാനുള്ള നീല മുണ്ടും വെള്ള ജൂബയും വെള്ള കാൻവാസ്‌ ഷൂസ് വരെ മാഡിന്റെ പ്രവർത്തകർ ഒരുക്കി വച്ചിരുന്നു. നീല മുണ്ടും വെള്ള ജൂബയുമണിഞ്ഞ നേതാക്കൻമാരെ വേദിയിൽ ആനയിച്ചിരുത്തിയ മാഡ് പ്രവർത്തകർ എല്ലാവരെയും മലയണിയിച്ച് അവർക്ക് ഏറെ ഹൃദയമായ സ്വീകരണവും നൽകി. പാട്ടും നൃത്തവും മറ്റു കലാപരിപാടികളും ഡിന്നറുമൊക്കെയായി ഒരു തട്ടുപൊളിപ്പൻ ആഘോഷം കാഴ്ച വച്ച മാഡ് പ്രവർത്തകർ ഫൊക്കാന നേതാക്കളെ നിരാശപ്പെടുത്തിയില്ല. ഒർലാൻഡോ കൺവെൻഷന് മാഡ് പ്രസിഡണ്ടിന്റെ വക ഡയമണ്ട് സ്‌പോൺസർഷിപ്പ് വാഗ്ദാനം ഉൾപ്പെടെ   പത്തിലധികം  രെജിസ്ട്രേഷൻ വാഗ്ദാനവും നൽകിയാണ്  നേതാക്കളെ യാത്രയാക്കിയത്.

 പുതുതായി  ആരംഭിക്കുന്ന ഏതെങ്കിലുമൊരു സംഘടനയിൽ നിന്ന് ഇത്ര ഹൃദയമായ ഒരു സ്വീകരണം തങ്ങൾക്കിത് നടാടെയാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും സെക്രെട്ടറി സജിമോൻ ആന്റണിയും ട്രഷറർ സണ്ണി മറ്റമനയും പറഞ്ഞു.

ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷന്റെ കിക്ക് ഓഫ് ചടങ്ങിൽ വച്ച് മാഡ് പ്രസിഡണ്ട് ലിന്‍ഡോ ജോളിയിൽ നിന്ന്  ചെക്ക് സ്വീകരിച്ച് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് നിർവഹിച്ചു. ഫൊക്കാന ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനവും മാഡ് പ്രസിഡണ്ട് ലിന്‍ഡോ ജോളിയ്ക്ക് ഹെൽത്ത് കാർഡ് നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് നിർവഹിച്ചു. ഫൊക്കാനയുടെ അംഗ സംഘടനകളുടെ പട്ടികയിൽ ഇടം പിടിച്ച മാഡ് എന്ന സംഘടനയും അതിന്റെ മുന്നണി പ്രവർത്തകരും സംഘടനയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചു തന്നെ അവർ ഫൊക്കാനയുടെ ഒരു മുതൽക്കൂട്ടാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ് പറഞ്ഞു. മാഡിന്റെ വരവ് അറിയിച്ചത് ഇങ്ങനെയെങ്കിൽ വരും ദിനങ്ങളിൽ അവരിൽ നിന്നും കൂടുതൽ വിസ്മയങ്ങളായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു.

 കൊച്ചിയിലെ രാജഗിരി മെഡിക്കൽ കോളേജുമായി ചേർന്നു നടത്തുന്ന ഫൊക്കാന ഹെൽത്ത് കാർഡു ഉള്ളവർക്ക് ലഭ്യമാകുന്ന ഇളവുകളും മറ്റു ആനുകൂല്യങ്ങളെക്കുറിച്ചും ഫൊക്കാന ഹെൽത്ത് കാർഡിന്റെ കോർഡിനേറ്റർ കൂടിയായ ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി വിശദീകരിച്ചു. ഫൊക്കാനയുടെ അംഗസംഘടനകളുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് ഫൊക്കാന ഹെൽത്ത് കാർഡ് വിഭാവനം ചെയ്തിരിക്കുന്നത്, ഈ കാർഡ് ലഭ്യമാക്കിയ നിരവധി പേർക്കും അതിന്റെ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങിയെന്നു സജിമോൻ ആന്റണി വ്യ്കതമാക്കി. കോവിഡ് മഹാമാരിയുടെ പരിമിതിയിൽ വീർപ്പുമുട്ടുന്ന കേരളത്തിലെ തങ്ങളുടെ ബന്ധുക്കൾക്ക് ഇതു ഏറെപ്രയോജനകരമായിട്ടുണ്ടെന്ന് ഹെൽത്ത് കാർഡ് വഴി തന്റെ കുടുംബത്തിനുണ്ടായ വലിയ സഹായത്തെ അനുസമരിച്ചുകൊണ്ട്  ഫൊക്കാന ട്രഷറർ സണ്ണി മറ്റമന സാക്ഷ്യപ്പെടുത്തി. ഹോസ്പിറ്റലിലെ വിവിധ സേവനങ്ങളുടെ ബില്ലിലെ ഡിസ്‌കൗണ്ട് മുതൽ ഹോസ്പിറ്റൽ അഡിമിഷൻ, വെയ്റ്റിംഗ് സമയത്തിലേ ഇളവുകൾ വരെ ഹെൽത്ത് കാർഡ് കൈവശമുള്ളവർക്ക്  ഗുണകരമാകുമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സണ്ണി വ്യക്മാക്കി.



കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ ആമുഖ പ്രസംഗം നടത്തി. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ഫ്ലോറിഡ ആർ. വി. പി. കിഷോർ പീറ്റർ, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, നാഷണൽ കമ്മിറ്റി അംഗം ജോർജ് പണിക്കർ,  കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, മാഡ് സെക്രെട്ടറി ജോസഫ് സാവിയോ,  ഒരുമ മുൻ  പ്രസിഡണ്ട് സണ്ണി കൈതമറ്റം,  ഫോമാ ആർ.വി.പി. വിൽ‌സൺ ഉഴത്തിൽ , ഫോമാ നാഷണൽ കമ്മിറ്റി അംഗം ബിനൂപ് കുമാർ, ഡബ്ല്യൂ.എം.സി നേതാവ്  സോണി തോമസ്, ഓർമ്മ പ്രസിഡണ്ട് ജിജി എം.സി. എന്നിവർ പ്രസംഗിച്ചു. 

 
കണെക്ടിക്കട്ടിൽ നിന്നുള്ള അമേരിക്കൻ മലയാളി സിനിമ പ്രവർത്തകരായ സംവിധായകൻ റിതേഷ് ശേഖർ,  സിനിമ അഭിനേതാക്കളായ രേഖ ഹരീന്ദ്രൻ, സൗമ്യ രാജൻ,  ശ്യാം കൃഷ്ണ, വിശ്വൻ നായർ, രാജലക്ഷ്മി അരുൺ, അനിൽ മാത്യു, രതീഷ് ശേഖർ  എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി. 
 
മാഡ് പ്രസിഡണ്ട് ലിൻഡോ ജോളി സ്വാഗതവും സെക്രട്ടറി ജോസഫ് സാവിയോ നന്ദിയും പറഞ്ഞു.
 
കലാമണ്ഡലം കാവ്യാ മേനോന്റെ പ്രത്യേക നൃത്ത പരിപാടിയും ചടങ്ങിൽ അവതരിപ്പിച്ചു. ശേഷ മുഷറഫിന്റെ നൃത്തവും മാഡ് ട്രഷറർ മനേഷ് മാണി, മൂവി ഡയറക്ടർ റിതേഷ് ശേഖർ, ശർമ്മ തങ്കച്ചൻ, രതീഷ് , എന്നിവരുടെ ഗാനാലാപനവും ഉണടായിരുന്നു. സിമി ജോബി പ്രാർത്ഥനാഗാനം ആലപിച്ചു.  വൈസ് പ്രസിഡന്റ് ജെറി കാംപിയിൽ സിമി ജോബി എന്നിവർ അവതാരകർ ആയിരുന്നു. 
 

ഫൊക്കാന ഒർലാൻഡോ ഇന്റർനാഷണൽ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ ആണ് മാഡിന്റെ രക്ഷാധികാരി. അദ്ദേഹമാണ് ഡേടോണാ ബീച്ച് കേന്ദ്രീകരിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) എന്ന പേരിൽ പുതിയ അംഗസംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത്. ചാക്കോ കുര്യൻ ഇത്തരമൊരു നിർദ്ദേശം ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  ഫൊക്കാന മുൻ പ്രസിഡണ്ടും കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ, വൈസ് പ്രസിഡണ്ട് തോമസ് തോമസ് എന്നിവരുമായി പങ്കു വച്ച്. ഇവർ കൂടി മുൻകൈയ്യെടുത്താണ് ഡേടോണാ ബീച്ച് കേന്ദ്രീകരിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) എന്ന പേരിൽ പുതിയ അംഗസംഘടന ഇക്കഴിഞ്ഞ ജൂലൈ 11 നു  രൂപീകരിക്കുന്നത്.
മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക