Image

ഫോക്കിന്റെ പതിനാറാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മഹോത്സവം നവംബര്‍ 5 ന്

Published on 04 November, 2021
 ഫോക്കിന്റെ പതിനാറാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മഹോത്സവം നവംബര്‍ 5 ന്


കുവൈറ്റ്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാക്ട്‌സ് അസോസിയേഷന്‍ (ഫോക്ക്) പതിനാറാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മഹോത്സവമായി 2021 നവംബര്‍ 5 നു അബാസിയയില്‍ വച്ച് ഓണ്‍ലൈനായി വൈകുന്നേരം 5 മുതല്‍ നടത്തുകയാണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ അതിജീവിക്കുന്നതിനൊപ്പം കോവിഡാനന്തര കാലത്തെ ഫോക്കിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജ്ജദായകമാകുന്ന രീതിയിലാണ് വാര്‍ഷികത്തില്‍ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്തു കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് പതിനാറാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു. സാംസ്‌കാരിക പരിപാടിയോടൊപ്പം കോവിഡ് കാലത്തെ ഫോക്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലഡ് ഡോണേഷന്‍ ക്യാന്പുമായും സഹകരിച്ചു പ്രവര്‍ത്തിച്ച ആരോഗ്യ പ്രവത്തകര്‍ക്കും മലയാളഭാഷ പഠനവുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കുമുള്ള ആദരവും ഉപരിപഠനത്തിനര്‍ഹരായ കുട്ടികള്‍ക്കുള്ള മെറിറ്റോറിയസ് അവാര്‍ഡും നല്‍കുന്നു.

സരിഗമപ ഫെയിം പിന്നണി ഗായിക കീര്‍ത്തന എസ്‌കെ, ഫ്‌ളവേഴ്‌സ് ടി വി ഫെയിം ആക്ടറും ഗായകനുമായ നൗഫല്‍ റഹ്മാന്‍ ,പ്രശസ്ത നടന്‍ പാട്ടുകലാകാരന്‍ രഞ്ജിത്ത് ചാലക്കുടി, കൈരളി ടിവി ഗന്ധര്‍വസംഗീതം ഫെയിം പിന്നണിഗായകന്‍ വിപിന്‍ നാഥ് , നടിയും അവതാരകയുമായ ഗീതിക കൂടാതെ മിമിക്രി കലാകാരന്മാരും അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോയും പരിപാടിക്ക് മാറ്റുകൂട്ടാന്‍ ഉണ്ടാകും.


വാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി കലാ, കായിക, സാംസ്‌കാരിക, കാര്‍ഷിക, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സമഗ്ര/മികച്ച സംഭാവന ചെയ്ത ജില്ലയിലെ മഹദ് വ്യക്തികള്‍/ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന 14-ാമത് ന്ധഗോള്‍ഡന്‍ ഫോക്ക്' പുരസ്‌കാരം പത്മശ്രീ കൈതപ്രം ദാമോദരന്‍ നന്പൂതിരിക്കു നവംബര്‍ അവസാനവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നവംബര്‍ അവസാനവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. കെ.കെ.ആര്‍. വെങ്ങര, ചന്ദ്രമോഹന്‍ കണ്ണൂര്‍, ശ്രീ.ദിനകരന്‍ കൊന്പിലാത്ത് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് ജേതാവിനെ തിരഞ്ഞെടുത്തത്. രമേശ് വിവി, സാബു നന്പ്യാര്‍, ഗിരിമന്ദിരം ശശികുമാര്‍ എന്നിവരാണ് കുവൈറ്റിലെ അവാര്‍ഡ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചവര്‍. ഫര്‍വാനിയ ബദര്‍ അല്‍ സമ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ ഫോക്ക് പ്രസിഡന്റ് സലിം എം ന്‍, ജനറല്‍ സെക്രട്ടറി ലിജീഷ് പറയത്, ട്രഷറര്‍ മഹേഷ് കുമാര്‍, വനിതാവേദി ട്രഷറര്‍ ശ്രീഷ ദയാനന്ദന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സാബു നന്പ്യാര്‍, ജോയിന്റ് കണ്‍വീനര്‍ രജിത് കെസി, ആര്‍ട്‌സ് സെക്രട്ടറി രാഹുല്‍ ഗൗതമന്‍, മീഡിയ കണ്‍വീനര്‍ ഉമേഷ് കീഴറ, ഫോക്ക് ഭാരവാഹികള്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക