Image

നവോദയ ഓസ്‌ട്രേലിയ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Published on 17 November, 2021
 നവോദയ ഓസ്‌ട്രേലിയ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു


ബ്രിസ്‌ബെന്‍: നവോദയ ഓസ്‌ട്രേലിയയുടെ നവംബര്‍ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി ചെറുകഥ, കവിത ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തുന്നു.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന വെബിനാറുകളും ഒരുക്കിയിട്ടുണ്ട്. ആദ്യ വെബിനാര്‍ നവംബര്‍ 13 ശനിയാഴ്ച നാലിന് 'സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രസക്തി - ഇന്നത്തെ സമൂഹത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കും. കേരള സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പങ്കെടുക്കും. ബ്രിസ്‌ബെനില്‍ വച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ദേശീയസമ്മേളനം കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂം പ്ലാറ്റ്‌ഫോം വഴിയാണ് നടക്കുക.


മത്സരത്തിലേക്കുള്ള സൃഷ്ടികള്‍ മുന്‌പെങ്ങും പ്രസിദ്ധീകരിക്കാത്തതും സ്വന്തം രചനകള്‍ ആണെന്നും സ്വയം സാക്ഷ്യപ്പെടുത്തുന്ന പത്രത്തോടൊപ്പം നവംബര്‍ 20 ന് മുന്പായി അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി താഴെ കാണുന്ന ലിങ്കില്‍ ബന്ധപ്പെടുക.

https://forms.gle/AxVmmozFdZVj6CkE8

Email:Secretaryccnavodayaaus@gmail.com

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക