Image

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സലിം ഐഷ ( ഫോമാ .പി.ആര്‍.ഓ ) Published on 19 November, 2021
ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു
വിനോദവും  വിജ്ഞാനവും ജാലവിദ്യയിലൂടെ  പകര്‍ന്നു നല്‍കാന്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് ആരംഭിച്ച  മാജിക് പ്ലാനെറ്റും  അതോടൊപ്പം,  വിവിധ വൈകല്യങ്ങളുള്ള പ്രത്യേക കഴിവുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും,  ശാക്തീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേത്യത്വത്തില്‍ തുടങ്ങിയ  ഡിഫറെന്റ് ആര്‍ട്ട് സെന്ററും ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ജോസഫ് ഔസൊ, ജോസ് പുന്നൂസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ഫോമയും അംഗ സംഘടനകളും, വിവിധ ഘട്ടങ്ങളില്‍ ഡിഫറന്റ് ആര്‍ട്ട് സെന്റുമായി കൈകോര്‍ത്തു പരിപാടികള്‍ അവതരിപ്പിക്കുകയും ധനശേഖരണം നടത്തുകയും ചെയ്തിട്ടുണ്ട്.

ഓരോ ചുവടിലും വിസ്മയം നിറയ്ക്കുന്ന മാജിക് പ്ലാനെറ്റ്. കേരളത്തിലെ ആദ്യ മാജിക് അക്കാദമിയാണ്.

വിവിധതരത്തിലുള്ള  വൈകല്യങ്ങളുള്ള പ്രത്യേക കഴിവുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും  സംഗീതം, നൃത്തം, നാടകം, സിനിമാ നിര്‍മ്മാണം, പെയിന്റിംഗ്, തുടങ്ങിയവില്‍ പരിശീലനം നല്‍കുന്നതിനും ആരംഭിച്ച പ്രസ്ഥാനമാണ് ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍. മാജിക് പ്ലാനെറ്റിന്റെ ഭാഗമായാണ് ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ ആരംഭിച്ചത്.

സമൂഹത്തിലെ പ്രതിഭാധനരായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അവരുടെ പഠിച്ച കഴിവുകള്‍ വിശാലമായ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പരിശീലനവും അവസരങ്ങളും നല്‍കുന്ന ഒരു ലോകോത്തര കലാകേന്ദ്രം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ഗോപിനാഥ് മുതുകാട് ഡിഫറെന്റ് ആര്‍ട്ട്‌സ് സെന്റര്‍ സ്ഥാപിച്ചത്. 

ഓട്ടിസം ബാധിച്ച നൂറിലധികം  ഭിന്നശേഷിക്കാരായ കുട്ടികളെ സംഗീതത്തിലും, നൃത്തത്തിലും  പെയിന്റിംഗിലും, വിവിധ സംഗീതോപകരണങ്ങളിലും പരിശീലനം നല്‍കി വിവിധ കേന്ദ്രങ്ങളില്‍ ജാലവിദ്യയുമായി സംയോജിപ്പിച്ചു പ്രദര്ശിപ്പിച്ചട്ടുണ്ട്.

ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ വളര്‍ച്ചയ്ക്കും, പുരോഗതിക്കും ഫോമയുടെ എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും ഉണ്ടാകുമെന്ന് സന്ദര്‍ശന  വേളയില്‍  ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ഉറപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക