Image

പ്രീതി സിന്റയോട് ക്ഷമ ചോദിച്ച് സഞ്ജയ് ഖാന്‍

ജോബിന്‍സ് Published on 24 November, 2021
പ്രീതി സിന്റയോട് ക്ഷമ ചോദിച്ച് സഞ്ജയ് ഖാന്‍
പ്രമുഖ നടി പ്രീതി സിന്റോയട് ക്ഷമ ചോദിച്ച് നടനും സംവിധായകനുമായ സഞ്ജയ് ഖാന്‍. വിമാനയാത്രയ്ക്കിടെ നടി പ്രീതി സിന്റയെ താന്‍ തിരിച്ചറിയാതിരുന്നതില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് സംവിധായകനും നടനുമായ സഞ്ജയ് ഖാന്‍. ട്വിറ്ററിലൂടെയാണ് സഞ്ജയുടെ ക്ഷമാപണം. ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് മകള്‍ പരിചയപ്പെടുത്തിയെങ്കിലും തനിക്ക് മനസ്സിലാകാതെ പോയെന്ന് സഞ്ജയ് ട്വീറ്റില്‍ പറയുന്നു.

പ്രീതിയുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും സുന്ദരമായ ഒരു മുഖം അവള്‍ക്കുണ്ടെന്നും സഞ്ജയ് ട്വീറ്ററില്‍ കുറിച്ചു. ''പ്രിയ പ്രീതി, ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് മകള്‍ സിമണ്‍ നിങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വന്നതില്‍ ക്ഷമ ചോദിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. സിന്റാ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും ഓര്‍ത്തെടുത്തേനെ ' എന്നാണ് സഞ്ജയുടെ ട്വീറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക