Image

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

Published on 24 November, 2021
ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)
കവിത സമാഹാരം
എഴുതിയത് കടയ്ക്കാവൂർ പ്രേമചന്ദ്രൻ
രാമനിലയം പബ്ലിക്കേഷൻസ്



ആട്ടവിളക്കിന്റെ തിരി തെളിയുന്നത് ഈ വരികളിലൂടെയാണ്.

" ആടിത്തിമിർക്കും വേഷങ്ങളേപ്പോൽ
    ആട്ടവിളക്കിൽ ജ്വാലയുമാടി "

പ്രശസ്തകഥകളി ആചര്യനും അധ്യാപകനുമായ കിളിമാനൂർ കുട്ടൻ പിള്ളയുടെ മകനാണ് ശ്രീ കടയ്ക്കാവൂർ പ്രേമ ചന്ദ്രൻ . ആദ്യ കവിത സമാഹാരമായ ആട്ടവിളക്ക് തന്റെ പിതാവിന്റെ സ്മരണയ്ക്കു മുന്നിൽ സമർപ്പിച്ചിരിക്കുന്നു.

ആശ്വതിതിരുനാൾ ഗൗരി ലഷ്മിബായി തമ്പുരാട്ടിയുടെ ആശംസ ആട്ടവിളക്കിന് പൊൻ നിറം ചാർത്തുന്നു. അവതാരിക എഴുതായിരിക്കുന്നത് പദ്മശ്രീ ഡോ വെള്ളയാണി അർജ്ജുനൻ സാർ ആണ്. അവതാരിക പുസ്തകത്തിനുടനീളം പ്രകാശമാക്കുന്നു. അമ്പലപ്പുഴ രാജഗോപാലൻ സാറിന്റെ വായനാനുഭവവും മികച്ചതു തന്നെ.

പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കടയ്ക്കാവൂർ പ്രേമചന്ദ്രൻ സാറുമായുള്ള സിന്ധു ദേവശ്രീ കിളിമാനൂരിന്റെ അഭിമുഖം അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൽ വളരേ സഹായിച്ചു.

പതിനാലിലതികം അനുകാലികങ്ങളിൽ അദ്ദേഹം എഴുത്തുന്നു. ഓർമ്മക്കുറിപ്പുകൾ , കവിതകൾ, അഭിമുഖങ്ങൾ അങ്ങനെ കൈവച്ചമേഖലകൾ അനവധിയാണ്.

ഈ കവിത സമാഹാരത്തിലെ കവിതകൾ
ഇന്ന് രചിക്കപ്പെടുന്ന കവിതകളിൽ നിന്നും വളരേ വ്യത്യസ്ഥമാണ്. സ്നേഹം നിറഞ്ഞൊഴുകുന്ന ആദ്രവരികൾ പക്വമായ മനസ്സോടു കൂടി എഴുതിയിരിക്കുന്നു. തീവ്ര വ്യക്തി സ്നേഹബാഹുമാനാതാരവോടു
കൂടിയ ഇത്തരം കവിതകൾ ഞാൻ ആദ്യമായ് വായിക്കുന്നു.

മൺമറഞ്ഞുപോയ അറിവിൻ കെടാവിളക്കുകളാണ് കവിതകളിൽ ഏറെയും നിറഞ്ഞു നിൽക്കുന്നത്. അതിൽ എനികേറേ ഇഷ്ടമായത് "ഭാരതരത്നം - എ.പി.ജെ അബ്ദുൽ കലാം " എന്ന കവിതയാണ്.

"അറിവിൻ പ്രഭാതം പരത്തിയെന്നും
സ്വപ്നം കാണുവിൻ കൂട്ടുകാരേ
പ്രേരണനൽകിയാ സാത്വിക സ്വരൂപൻ
ജ്ഞാനം പകർന്നു മനസ്സുകളിൽ "

ഭക്തി നിറഞ്ഞ കവിതകളും കാണാം ഈ കവിത സമാഹാരത്തിൽ . തന്റെ മനസ്സിലെ ദൈവിക ഭാവങ്ങളേ ഭക്തിസാന്ദ്രമായ് കവിതകളായ് കുറിച്ചിരിക്കുന്നു. ദേശസ്നേഹവും പ്രകൃതി സ്നേഹവും വരികൾകിടയിൽ ധാരാളമായ് ഉണ്ട്.

ചെറു കവിതകളിലൂടെ അദ്ദേഹം മനസ്സിൽ തൊട്ടുണർത്തുന്നതെല്ലാം വ്യാപ്തിയുള്ള വിഷയങ്ങൾ തന്നെ. ചിലത് സന്തോഷമാക്കുന്നു ചിലത് ദുഃഖമാക്കുന്നു മറ്റു ചിലത് അറിവിന്റെ വലിയ വാതിലുകൾ
തുറന്നവരിലെയ്ക്കുള്ള കുഞ്ഞൻ തക്കോൽ ആകുന്നു.

താൻ ജീവിക്കുന്ന ലോകതേ ഒരുപാട് സ്നേഹിക്കുന്ന കവി. എല്ലാം സ്നേഹത്തിന്റെ കണ്ണിലൂടെ ശാന്തമായ് മാത്രം കാണുന്നു. ഇനിയും ഇത്തരം വേറിട്ട ധാരാളം കവിതകളുമായ് വായനക്കാരുടെ മുന്നിലെയ്ക്ക് പ്രേമചന്ദ്രൻ സർ വരട്ടെ.

 എല്ലാ വിധ ആശംസകളും .

സന്ധ്യ എം
ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക