America

നന്ദിപ്രകടനം എന്തിനായി? (ബി ജോൺ കുന്തറ)

Published

on

ജനിച്ചു വളർന്ന നാട്ടിലും, എടുത്തു വളർത്തിയ നാട്ടിലും, രാഷ്ട്രീയ, സാമൂഹിക , മത, വംശ വിഷയങ്ങളെ മുൻനിറുത്തി പരസ്പര സംഘട്ടനങ്ങളിലും നരഹത്യയിലും മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തിൽ ആർക്കു നന്ദി പറയണം, എന്തിനായി?

മറ്റു ലോക രാഷ്ട്രങ്ങൾക്ക് മാതൃക ആകേണ്ട രണ്ടു പ്രമുഖ ജനാതിപത്യ വ്യവസ്ഥിതികൾ അമേരിക്ക, ഇന്ത്യ. അമേരിക്കയിൽ ഒരുവിഭാഗം വാദിക്കുന്നു ഈരാജ്യം ഇന്നും,  മുൻകാലങ്ങളിൽ നടന്ന വംശീയ വിവേചന ചങ്ങലയുടെ കെട്ടിൽ നിന്നും പുറത്തുവന്നിട്ടില്ല. അതിൽ വാസ്തവമുണ്ടോ? അമേരിക്ക കറുത്ത വർഗ്ഗത്തിൽ നിന്നുമുള്ള ഒരാളെ പ്രസിഡൻറ്റ് ആയി തിരഞ്ഞെടുത്തു ഇന്നത്തെ ഉപരാഷ്ട്രപതി അതുപോലൊരു സ്ത്രീയും.
ഇന്ത്യയോ, പൗരാണി മിഥ്യകളെയും, ഗ്രന്ഥങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മതങ്ങളുടെ തടവറകളിൽ സ്വയം വിലങ്ങു ധരിച്ചു  കിടക്കുന്നു.

ഉച്ചനീചത്വവും, വർഗ്ഗ വിവേചനവും എല്ലാ കാലങ്ങളിലും പലേ രൂപങ്ങളിൽ ആഗോളതലത്തിൽ നിലനിന്നിരുന്നു. ഇതിനെല്ലാം എതിരായി ജീസസ്ക്രൈസ്റ്റ്, മാർട്ടിൻ ലൂഥർകിംഗ് എന്നീ മനുഷ്യ സ്നേഹികൾ, തെറ്റിനെ തെറ്റായി മാത്രം കണ്ട് യാതൊരു കലർപ്പും ചേർക്കാതെ പോരാട്ടം നടത്തി. ഇവരെ, ഇന്നിതാ പിൻ തലമുറകൾ രൂപക്കൂടുകളിൽ അടച്ചുപൂട്ടി അവരെ വ്യാപാര വസ്തുക്കളാക്കി മാത്രം കാണുന്നു.

കഴിഞ്ഞദിനം വാഷുകാ വിസ്കോൺസിനലിൽ, തെരുവീഥിയിൽ ഉല്ലാസഗമനം നടത്തിയിരുന്ന, കുഞ്ഞു കുട്ടികൾ അടങ്ങുന്ന കൂട്ടത്തിലേയ്ക് ഒരു വാഹനം മനപ്പൂർവം അതിവേഗത്തിൽ ഓടിച്ചു കയറ്റി നിരവധികളെ മരണപ്പെടുത്തുകയും അനേകർക്ക് ശാരീരികഹാനി വരുത്തുകയും ചെയ്ത സംഭവം കാണാത്തവരുണ്ടോ? മാനുഷികത്വം എത്രമാത്രം വിറങ്ങലിച്ചിരിക്കുന്നു?

തികഞ്ഞ സുരക്ഷയിൽ അധികാര കസേരകളിൽ ഇരിക്കുന്നവരും ഇവരെ തുണക്കുന്ന മാധ്യമങ്ങളും നരഹത്യകളെ കാണുന്നത് അവർ ധരിക്കുന്ന രാഷ്ട്രീയ, മത, വംശീയ കണ്ണാടികളിൽകൂടി. ഒരു നിഷ്‌പക്ഷ അന്തഃകരണം ആർക്കുമില്ലാത്ത ഒരവസ്ഥയിൽ എത്തിയിരിക്കുന്നു.

അമേരിക്കയിൽ രാഷ്ട്രീയ ശക്തികൾ, അവരുടെ അധികാരം ഉറപ്പിക്കുന്നതിനും വളർച്ചക്കും പൊതുജന സംരക്ഷണം എന്നപേരിൽ ഇവരുടെ നടപടികൾ, ഒരു സാമൂഹികമായ ഭിന്നിപ്പ്‌, മത്സരം.സൃഷ്ടിക്കുന്ന രീതികളിൽ തിരിഞ്ഞിരിക്കുന്നു. കറുത്തവരെ എങ്ങിനെ വെളുത്തവന് എതിരാക്കാം. പുതിയ ലിംഗ വ്യത്യാസങ്ങൾ രൂപപ്പെടുത്തി പൊതുജനത്തെ എങ്ങിനെ ആശയക്കുഴപ്പങ്ങളിൽ എത്തിക്കാം.

ഇന്ന് നിരവധി സ്കൂളുകൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനു പകരം അവിടെ സാമൂഹിക പരിവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. സ്കൂളുകളിൽ മാതാപിതാക്കളുടെ സ്ഥാനം ചോദ്യപ്പെടുന്നു   നീതി ന്യായ മേഖലയിലും ശെരിഎന്തു, തെറ്റെന്തു എന്നതിന് പുതിയവ്യാഖ്യാനം.

അടുത്ത സമയങ്ങളിൽ രാഷ്ട്രീയ ഭരണതലത്തിൽ നേതാക്കൾ, രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ പുനരുദ്ധരിക്കുന്നതിന് കോടിക്കണക്കിനു ഡോളറുകൾ മുടക്കുവാൻ പദ്ധതികൾ ഇടുന്നു. എന്നാൽ അവരുടെ മുന്നിൽ ചിന്നിതകർന്നു കിടക്കുന്ന സാമൂഹികഘടന,സഭ്യത, സഹിഷ്‌ണുത ഇവർ മനപ്പൂർവ്വം അവഗണിക്കുന്നു.

വിഷമ ഘട്ടങ്ങളിൽ ജനത, പലപ്പോഴും സത്യസന്ധയുള്ള ഒരു നേതാവിനെ തിരയാറുണ്ട് എന്നാൽ അവർ ഇപ്പൊൾ കാണുന്നത് അവരേക്കാൾ ദുര്‍ബലരും  ബലഹീനരുമായ,  നേതുർത്തം ചമഞ്ഞെത്തുന്നവരെ. ഈ ഭൂമിയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ബഹുഭൂരിപക്ഷം കാണുന്നത് മനുഷ്യത്വമില്ലാത്ത, സംസ്കാരശൂന്യമായ ഒരു തലമുറ വളർന്നു വരുന്നത് .
നമ്മുടയെല്ലാം പൂർവ്വ പിതാക്കൾ മുഴുവനായി പരിശുദ്ധരോ പൂര്‍ണ്ണത നിറഞ്ഞവരോ ആയിരുന്നില്ല എങ്കിലും അവർ സാമാന്യം കെട്ടുറപ്പുള്ള ഒരു സാമൂഹിക വ്യവസ്ഥിതിക്കു തറക്കല്ലിട്ടിട്ടാണ് വിരമിച്ചത്. പാരമ്പര്യങ്ങൾ എല്ലാം അതുപോലെ സൂക്ഷിക്കണമെന്നില്ല പരിണാമങ്ങൾ വരാം എന്നാൽ പരിപൂർണ്ണമായി തച്ചുടക്കരുതെന്നുമാത്രം.

ബൈബിളിൽ വായിച്ചുകാണും "A house divided will not stand " നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു എല്ലാത്തരം സാമൂഹിക യോജിപ്പില്ലായ്‌മ ഒരു നാടിൻറ്റെ അടിത്തറയാണ് മാന്തി മാറ്റുന്നത്. അതിനൊരു ശമനം കാണുന്നില്ലെങ്കിൽ പിന്നെന്തിന് ആരോട് നന്ദി ചൊല്ലണം?Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ

സാന്‍ഡ് പേപ്പര്‍ (ജോസ് ചെരിപ്പുറം)

ഷേര്‍ലി നൈനാന്‍ നിര്യാതയായി

അമേരിക്കയില്‍ ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

ബൈഡനു വീണ്ടും തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

View More