Image

ഫോണ്‍ വിളിക്കാന്‍ ചെലവേറും ; നിരക്ക് വര്‍ദ്ധിപ്പിച്ച് കമ്പനികള്‍

ജോബിന്‍സ് Published on 25 November, 2021
ഫോണ്‍ വിളിക്കാന്‍ ചെലവേറും ; നിരക്ക് വര്‍ദ്ധിപ്പിച്ച് കമ്പനികള്‍
ഇന്ത്യയില്‍ ഫോണ്‍വിളികള്‍ ഇനി ചെലവേറിയതാകും. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് നിലവില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല.

വൊഡാഫോന്‍ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകള്‍ക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപനല്‍കേണ്ടിവരുമ്പോള്‍ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതല്‍ 418 രൂപ നല്‍കണം. ഒരു വര്‍ഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 2,899 രൂപ നല്‍കണം.
എയര്‍ടെല്‍ നിലവിലെ 79 രൂപയുടെ റീചാര്‍ജ് പ്ലാന്‍  99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.  അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.

നിലവിലെ പ്രതിസന്ധി പരിഹരിക്കാനും പിടിച്ചു നില്‍ക്കാനുമാണ് ചാര്‍ജ്ജ് വര്‍ദ്ധനവെന്നാണ് കമ്പനികള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക