Image

'മാഗ്' ന് ഇത് ചരിത്രനിമിഷം : 'മാഗ്' ആര്‍ട്‌സ് ക്ലബ് മാണി.സി കാപ്പന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

ജീമോന്‍ റാന്നി Published on 25 November, 2021
  'മാഗ്' ന് ഇത് ചരിത്രനിമിഷം : 'മാഗ്' ആര്‍ട്‌സ് ക്ലബ് മാണി.സി കാപ്പന്‍ എം.എല്‍.എ  ഉല്‍ഘാടനം ചെയ്തു.
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍  (മാഗ്) ജനോപകാരപ്രദവും ജനപ്രിയവും ആയ ഒട്ടേറെ പരിപാടികളുമായി മുന്നേറി ഈ വര്‍ഷത്തെ ഭരണസമിതി പടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി 'മാഗ്  ആര്‍ട്‌സ് ക്ലബ്' പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ട്‌സ് ക്ലബ് ഉത്ഘാടനം ചെയ്യുവാന്‍ ഒരു നടനും കലാകാരനും കൂടിയായ പാലാ എംഎല്‍എ മാണി.സി.കാപ്പന്‍ എത്തിയപ്പോള്‍ അത് ഇരട്ടി മധുരമായി മാറി.      
 
വിശുദ്ധിയുടെ പ്രതീകമായ വെള്ള നിറം ' തീം ' ആയി അവതരിപ്പിച്ച് വെള്ള നിറത്തില്‍ കുളിച്ചുനിന്ന  ഹൂസ്റ്റണ്‍ മലയാളികളുടെ തറവാടായ മാഗിന്റെ ആസ്ഥാന കേന്ദ്രമായ ' കേരളാ ഹൗസില്‍' നവംബര്‍ 21 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു ഉല്‍ഘാടന സമ്മേളനം.

ഒട്ടേറെ പ്രതിഭാ സമ്പന്നരായ കലാകാരന്മാരാലും കലാകാരികളാലും സമ്പന്നമായ ഹൂസ്ടണ്‍കാരുടെ ചിരകാല അഭിലാഷമായിരുന്ന മാഗ് ആര്‍ട്‌സ് ക്ലബ് പാലാ എം ല്‍ എ മാണി. സി.കാപ്പന്‍ പ്രൗഢഗംഭീരമായ സദസ്സില്‍ നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്തു. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും അമേരിക്കയിലും നടത്തി വരുന്ന 'മാഗിന്റെ' ആസ്ഥാന കേന്ദ്രമായ 'കേരളാ ഹൗസ് ' സന്ദര്‍ശിക്കുന്നതിനും കലയെ പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന മാഗ് ആര്‍ട്‌സ് ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുവാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും എംഎല്‍എ പറഞ്ഞു.          

ഇനി എല്ലാ ശനിയാഴ്ചകളിലും കലാകാരന്മാര്‍ക്ക് കേരള ഹൗസില്‍ ഒത്തു കൂടി അവരുടെ കലാവിരുന്നുകള്‍ അവതരിപ്പിക്കാം എന്ന് ആര്‍ട്‌സ് ക്ലബ് രൂപീകരിക്കുന്നതിന് ചുക്കാന്‍ പിടിച്ച, ഹൂസ്റ്റണിലെ ഒരു ജനപ്രിയ കലാകാരന്‍ കൂടിയായ മാഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെനി കവലയില്‍ പറഞ്ഞു.

മാഗ് 2021 ഭരണസമിതിയുടെ ഈ വര്‍ഷത്തെ 28 - മത്തെ പരിപാടിയായിരുന്നു മാഗ് ആര്‍ട്‌സ് ക്ലബ് ഉല്‍ഘാടനവും മാണി.സി. കാപ്പന്‍ എംഎല്‍എയ്ക്കുള്ള സ്വീകരണവും.

 പ്രസിഡണ്ട്  വിനോദ് വാസുദേവന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.

ട്രഷറാര്‍ മാത്യു കൂട്ടാലില്‍ മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി.

.മാര്‍ട്ടിന്‍ ജോണ്‍,ശശിധരന്‍ നായര്‍, ജി.കെ. പിള്ള, ഡോ.രഞ്ജിത് പിള്ള ,എസ്.കെ  ചെറിയാന്‍, ജയിംസ് കൂടല്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ട്രസ്റ്റി ബോര്‍ഡ്  ചെയര്‍മാന്‍ ജോഷ്വ ജോര്‍ജ് ,വൈസ് പ്രസിഡണ്ട് സൈമണ്‍ വാളച്ചേരില്‍,മുന്‍ പ്രസിഡണ്ട് സാം ജോസഫ്, ബോര്‍ഡ് മെമ്പര്‍ രമേശ് അത്തിയോടി എന്നിവരും  ദീപം കൊളുത്ത് ചടങ്ങില്‍ പങ്കുചേര്‍ന്ന് ചടങ്ങു ഉജ്ജ്വലമാക്കി.  

വിനു ചാക്കോ, ജയന്‍  അരവിന്ദാക്ഷന്‍ എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. നൂപുര ഡാന്‍സ് സ്‌കൂള്‍ നടത്തിയ നൃത്തശില്പം ചടങ്ങിനു വര്‍ണഭംഗിയേകി.

മാഗ് പി.ആര്‍. ഓ ഡോ .ബിജു പിള്ള നന്ദി പറഞ്ഞു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെനി കവലയില്‍ എം. സി. യായിരുന്നു

ചടങ്ങുകള്‍ക്ക് ശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

 


  'മാഗ്' ന് ഇത് ചരിത്രനിമിഷം : 'മാഗ്' ആര്‍ട്‌സ് ക്ലബ് മാണി.സി കാപ്പന്‍ എം.എല്‍.എ  ഉല്‍ഘാടനം ചെയ്തു.         'മാഗ്' ന് ഇത് ചരിത്രനിമിഷം : 'മാഗ്' ആര്‍ട്‌സ് ക്ലബ് മാണി.സി കാപ്പന്‍ എം.എല്‍.എ  ഉല്‍ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക