Image

സ്വകാര്യ സ്ഥാപനങ്ങള്‍ വയറിംഗില്‍ ശ്രദ്ധിക്കുക ; കട്ടപ്പനയിലെ മരണം ജനറേറ്ററില്‍ നിന്നും ഷോക്കേറ്റ്

ജോബിന്‍സ് Published on 25 November, 2021
സ്വകാര്യ സ്ഥാപനങ്ങള്‍ വയറിംഗില്‍ ശ്രദ്ധിക്കുക ; കട്ടപ്പനയിലെ മരണം ജനറേറ്ററില്‍ നിന്നും ഷോക്കേറ്റ്
കട്ടപ്പനയില്‍ വൈദ്യുത ലൈനുകളെല്ലാം ഓഫാക്കിയ ശേഷം പോസ്റ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തിയ കെഎസ്ഇബി ജീവനക്കാരന്റെ മരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടെന്ന് കണ്ടെത്തല്‍. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇതുകണ്ടെത്തിയത്. 

നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയന്‍സസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ജനററേറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വൈദ്യതി പുറത്തുള്ള ഇലക്ട്രിക് ലൈനിലേയ്ക്ക് പ്രവഹിക്കുകയായിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇതുകണ്ടെത്തിയത്. ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിര്‍മ്മല സിറ്റി മണ്ണാത്തിക്കുളത്തില്‍ എം വി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. കെഎസ്ഇബി വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികള്‍ നടത്തിയത്. എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെ്ക്ടറേറ്റ് പരിശോധന നടത്തിയത്.

ഇതേതുടര്‍ന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ജനറേറ്ററും സീല്‍ ചെയ്തു. വയറിംഗ് കൃത്യമായ രീതിയിലല്ല ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഒരു പോസ്റ്റില്‍ നിന്നും 16 കണക്ഷനുകള്‍ നല്‍കി കെഎസ്ഇബിയും വീഴ്ച വരുത്തിയെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക