Image

മോഫിയയുടെ മരണം : സിഐയെ സംരക്ഷിച്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്

ജോബിന്‍സ് Published on 25 November, 2021
മോഫിയയുടെ മരണം : സിഐയെ  സംരക്ഷിച്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്
മോഫിയ പര്‍വീണ്‍ (23) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍ സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചെറിയ തെറ്റുകള്‍ മാത്രമാണ് സി.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.ഐയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. 
ഡിവൈഎഫ്ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്ന് മോഫിയയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

സിഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെന്‍ഡ് ചെയ്തതു കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണം എന്ന് മോഫിയയുടെ അമ്മയും പറഞ്ഞിരുന്നു. സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും സമരത്തിലാണ്. 

ഇതിനിടെയാണ് സിഐയ്‌ക്കെതിരെ തുടര്‍നടപടികള്‍ക്ക് സാധ്യതയില്ലാത്ത വിധത്തില്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.  തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മോഫിയ പര്‍വീണിനെ തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക