Image

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിംഗ് സംസ്ഥാനങ്ങളില്‍ ട്രംപിന്റെ മുന്നേറ്റം

പി പി ചെറിയാന്‍ Published on 25 November, 2021
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിംഗ് സംസ്ഥാനങ്ങളില്‍ ട്രംപിന്റെ മുന്നേറ്റം
ജോര്‍ജിയ : രണ്ടു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വിംഗ് സ്റ്റേറ്റുകള്‍ എന്ന അറിയപ്പെടുന്ന സുപ്രധാന അഞ്ച് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുന്നതായി സര്‍വ്വേ  ഫലങ്ങള്‍ .

2020 ല്‍ ബൈഡന്‍ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ , വിസകോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി  ജിഓപി പോള്‍സ്റ്റര്‍ ടോണി  ഫേബ്രിസിയോ നടത്തിയ സര്‍വ്വേകള്‍ നല്‍കുന്ന സൂചന .

കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ് ബൈഡന്റെ വിജയത്തിന് അടിസ്ഥാനമായത് . സര്‍വ്വേ ഫലം താഴെ സൂചിപ്പിക്കുന്നു .

അരിസോണ              - ട്രംപ് 51%         -      ബൈഡന്‍  -  43%     (+8   പോയിന്റ്‌സ്)
ജോര്‍ജിയ                    - ട്രംപ് 48%         -      ബൈഡന്‍  -  45 %    (+3   പോയിന്റ്‌സ്)
പെന്‍സില്‍വാനിയ   - ട്രംപ് 51  %        -     ബൈഡന്‍  -  45 %    (+12  പോയിന്റ്‌സ്)
മിഷിഗണ്‍                   - ട്രംപ് 53%        -       ബൈഡന്‍  -  41 %    (+12  പോയിന്റ്‌സ്)
വിസകോണ്‍സിന്‍     - ട്രംപ് 52 %        -      ബൈഡന്‍  -  42 %    (+10  പോയിന്റ്‌സ്)

2024 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത് .

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് പ്രചാരണ വിഭാഗം ലോ സ്യുട്ട് ഫയല്‍ ചെയ്തിരുന്നു . 2024 ല്‍ ബൈഡന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത് . 




പി പി ചെറിയാന്‍


Join WhatsApp News
Truth and Justice 2021-11-25 13:08:26
such a poor administration I have never seen in my life.My people were shouting and keejay shouting i could hear in the last election..Regular necessary things in this country is in very shortage.Such a condition in this country I have never ever seen in my life.What a pathetic condition.
Former Democrat 2021-11-25 20:32:31
This trend will spread throughout all the 50 States. NY and Washington will flip to Trump big times. Let us go Republicans
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക