America

സ്മരണകള്‍ പൂത്തുലയുന്ന താങ്ക്‌സ് ഗിവിങ്ങ് ഡേ (പി .പി. ചെറിയാൻ)

പി പി ചെറിയാന്‍

Published

on

പതിവുപോലെ മറ്റൊരു താങ്ക്‌സ് ഗിവിങ് ഡേ കൂടി സമാഗതമായി.

ജീവിതത്തില്‍ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ വേണ്ടി വേര്‍തിരിക്കപ്പെട്ട ഒരു  ദിനം.

അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചുവെന്നു പറയപ്പെടുന്ന ദിനം.

1621 ഒക്ടോബറില്‍ ആദ്യത്തെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിനു ശേഷം എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന  ദിനം .

ആരംഭ കാലങ്ങളില്‍ കര്‍ഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ എല്ലാവരും  ഒത്തുകൂടിയിരുന്ന ദിനം .

പ്രകൃതിയും സാഹചര്യങ്ങളും  അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയുന്ന ഒരു ദിനം.

അമേരിക്കയിലെ  മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം.

1863 ഒക്ടോബര്‍ മൂന്നിനു അമേരിക്കയുടെ  പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തിയ ദിനം .

1941 ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് പ്ര സിഡണ്ടായിരിക്കുമ്പോള്‍ താങ്ക്സ് ഗിവിംഗ് യുഎസ് കോണ്‍ഗ്രസ്സ് ഔദ്യോഗികമായി അംഗീകരിച്ച് പ്രമേയം പാസ്സാക്കിയ ഔദ്യോഗിക ദിനം.

അമേരിക്കയില്‍ നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലിനും പ്രിയപെട്ടവരുടെ  ഒത്തുചേരലുമൊക്കെയായി സുന്ദരമാക്കുന്ന ദിനം.

ആദ്യ കാലങ്ങളില്‍ മൂന്ന് ദിവസം നീണ്ട നിന്നിരുന്ന അമേരിക്കയിലെ ഏക ആഘോഷമായിരുന്ന താങ്ക്‌സ് ഗിവിങ് ദിനം.

അമേരിക്കയിലും , കാനഡയിലും മാത്രമല്ല ലോകത്തിലെ മറ്റു അനേകം രാജ്യങ്ങളിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന താങ്ക്സ് ഗിവിംഗ് ദിനം

വ്യാഴാഴ്ചയ്ക്ക് ശേഷം വരുന്ന വെള്ളി അറിയപ്പെടുന്ന കറുത്ത വെള്ളിയാഴ്ചയോടെ ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിനം.

അമേരിക്കയില്‍ വിദേശികള്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ സഹായിച്ച സ്വദേശികളായവര്‍ക്ക് നന്ദി പറയാനൊരു ദിനം.

അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്‌സ് ഗിവിങ്ങ് ദിനം .

മഹാമാരിയുടെ മൂര്‍ദ്ധന്യത്തില്‍ നിറം മങ്ങിയെങ്കിക്കും പൂര്‍വാധികം അടുക്കും ചിട്ടയോടും ആഘോഷിക്കപ്പെടുവാന്‍ ഒരുങ്ങുന്ന  ദിനം

തീന്‍ മേശകളില്‍ സുപ്രധാന വിഭവമായി മാറുന്നതിനു ലക്ഷക്കണക്കിന് റ്റര്‍ക്കികള്‍ സ്വന്തം ജീവരക്തം ചൊരിഞ്ഞു ചരിത്രം കുറിക്കുന്ന ദിനം

ശുഭ പര്യവസാനത്തോടെ  പ്രതീക്ഷകളുടെ ചിറകിലേറി മറ്റൊരു താങ്ക്‌സ് ഗിവിങ്ങ് ഡേയ്ക്കായി കാത്തിരിക്കുന്ന ദിനം.

'ദൈവ സ്‌നേഹം വര്ണിച്ചിടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലി തീര്‍ക്കുവാന്‍ ഈ ജീവിതം പോരാ '

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ

സാന്‍ഡ് പേപ്പര്‍ (ജോസ് ചെരിപ്പുറം)

ഷേര്‍ലി നൈനാന്‍ നിര്യാതയായി

അമേരിക്കയില്‍ ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

ബൈഡനു വീണ്ടും തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

View More