Image

ചുരുളി ആ ത്രയത്തിന്റെ ഭാഗമായ അവസാന സിനിമയാണെന്ന് ലിജോ ജോസ് പെല്ലിശേരി

ജോബിന്‍സ് Published on 25 November, 2021
ചുരുളി ആ ത്രയത്തിന്റെ ഭാഗമായ അവസാന സിനിമയാണെന്ന് ലിജോ ജോസ് പെല്ലിശേരി
ഈ.മ.യൗ, ജെല്ലിക്കട്ട്, ചുരുളി എന്നീ സിനിമകള്‍ ഒരു ത്രയത്തിന്റെ ഭാഗങ്ങളാണെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. അതില്‍ അവസാന ഭാഗമാണ് ചുരുളി. എന്നാല്‍ അതൊരിക്കലും ആദ്യമേ തീരുമാനിച്ച് നടപ്പാക്കിയതല്ല, സംഭവിക്കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു.

ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍:

'ഈ.മ.യൗ, ജെല്ലിക്കട്ട്. ചുരുളി, എന്നീ സിനിമകള്‍ ഒരു ത്രയത്തിന്റെ ഭാഗമാണ്. ജീവിതം, മരണം, മരണത്തിന് ശേഷമുള്ള അവസ്ഥയെ കുറിച്ചാണ് ആദ്യ സിനിമ. അത് അത്തരത്തില്‍ രൂപാന്തരപ്പെടുകയായിരുന്നു. ഒരിക്കലും ആദ്യമേ തീരുമാനിച്ച് നടപ്പാക്കിയതല്ല. ഈ.മ.യൗ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഒരു ത്രയം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നല്ല.

തിരുമേനിയുടെയും മാടന്റെയും കഥ തിരക്കഥയുടെ ഭാഗമാക്കിയത് തിരക്കഥാകൃത്തായ എസ് ഹരീഷാണ്. സിനിമയുടെ പ്ലോട്ടുമായി എല്ലാവരെയും ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ കഥ ചേര്‍ക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴും ആ കഥയിലേക്ക് തിരിച്ചുവരാന്‍ പ്രേക്ഷകന് സാധിക്കണം. ഏത് കഥയില്‍ നിന്നാണോ ആരംഭിച്ചത് അവിടെതന്നെ അവസാനം എത്തിപ്പെടുന്നു എന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകും'. എന്നും പെല്ലിശേരി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക