Image

യു പിയിലെ ജേവാറില്‍ ഒരുങ്ങുന്നു, രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം

Published on 25 November, 2021
 യു പിയിലെ ജേവാറില്‍ ഒരുങ്ങുന്നു, രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം
നോയിഡ:  ഉത്തര്‍പ്രദേശിന്റെ സമഗ്ര മാറ്റത്തിന് വഴി തെളിക്കുന്ന തരത്തില്‍ ജേവാറില്‍ ഒരുങ്ങുന്നു, രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം. 2024ല്‍ ആദ്യ വിമാനം പറന്നുയരുമ്ബോള്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എന്ന റെക്കോഡ് ജേവാറിന് സ്വ ന്തമാവും 

10,500 കോടി മുതല്‍ മുടക്കില്‍ 5000 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 റണ്‍വേകളുമായിട്ടാണ് ജേവാര്‍ പ്രവര്‍ത്തനം ആരംഭിക്കുക. 

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഞ്ചു വിമാനത്താവളങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏക സംസ്ഥാനമായി അതോടെ യു പി മാറും. ലഖ്‌നൗ, വാരാണസി വിമാനത്താവളങ്ങളായിരുന്നു ആദ്യമുണ്ടായിരുന്നത്. അടുത്തിടെ കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 

 വിമാനത്താവളത്തിലേക്കെത്താന്‍ മെട്രോ ഉള്‍പ്പെടെ  സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കെല്ലാം ഏറെ ഗുണകരമായിരിക്കും പുതിയ വിമാനത്താവളം. ആദ്യവര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക