Image

തിരുവല്ല കൊലപാതകം ;സിപിഎം മാപ്പ് പറയണമെന്ന് സുരേന്ദ്രന്‍

ജോബിന്‍സ് Published on 03 December, 2021
തിരുവല്ല കൊലപാതകം ;സിപിഎം  മാപ്പ് പറയണമെന്ന് സുരേന്ദ്രന്‍
തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ച സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ . സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പെരിയ കൊലപാതകത്തില്‍ സിപിഎം പ്രതിക്കൂട്ടിലായപ്പോള്‍ മറ്റൊരു രക്ഷസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കള്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ അംഗീകരിക്കാതെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി  പി ബി സന്ദീപ് കുമാറിനെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വീടിനു സമീപത്ത് വച്ച് കുത്തിക്കൊന്നത്. സംഭവത്തില്‍ പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു,പ്രമോദ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പൊലീസില്‍ പിടിയിലായിരുന്നു. 

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റു. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു.

Join WhatsApp News
ആനപ്പാറ അച്ഛമ്മ 2021-12-03 18:15:46
തിരുവല്ല പെരിങ്ങരയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.. വ്യാഴാഴ്ച (2/12/2021) രാത്രി എട്ട് മണിയോടെ കൊല്ലപ്പെടുമ്പോൾ സന്ദീപിന് കേവലം 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലെ പ്രാദേശികമായി അംഗീകാരമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു കൊല്ലപ്പെട്ടത്. ജനപ്രതിനിധി കൂടിയായി പ്രവർത്തിച്ച് പരിചയമുള്ള സന്ദീപ്‌ ഭാവിയിൽ ഉന്നത സ്ഥാനമാനങ്ങളിലേയ്ക്ക് എത്തിപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന ഒരാളായിരുന്നു. അതിങ്ങനെ പെട്ടെന്ന് ബാഹ്യാവസാനത്തിലെത്തുമെന്ന് ആരും കരുതിയിരിക്കില്ല. ഈ ഹീന കൃത്യത്തിന് പിറകിലെ യാഥാർഥ്യം എന്ത് തന്നെയായിരുന്നാലും ജനങ്ങൾക്ക് മുൻപിൽ വെളിവാക്കപ്പെടണം. ഇത്രയും പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ; അത്യന്തം നികൃഷ്ടമായ വിധത്തിൽ സംഘപരിവാറിനെ ഈ വിഷയത്തിൽ കുരുക്കാൻ, കുരുക്കിയിടാൻ വലിയ ഗൂഡാലോചന നടന്നിരിക്കുന്നു.. വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന വാർത്തകൾക്ക് സ്ഥിരീകരണമായി പ്രധാന പ്രതി ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി ഉണ്ടായിരുന്ന ശത്രുതയെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്. ബിവറേജസ് കോർപ്പറേഷന്റെ കീഴിൽ തിരുവല്ല പുളിക്കീഴ് പ്രവർത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസിൽ ജിഷ്ണുവിന്റെ അമ്മയ്ക്ക് താൽകാലിക അടിസ്ഥാനത്തിൽ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാർ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ. കണ്ണൂർ മരുതുംപാടി കുന്നിൽ ഹൗസിൽ മൊയ്തീന്റെ മകൻ മുഹമ്മദ് ഫൈസൽ എന്ന ഡിവൈഎഫ്ഐക്കാരൻ വരെ ഉൾപ്പെട്ട ഈ കൊടും പാതകം ആർഎസ്എസിന് മേൽ കെട്ടി വെയ്ക്കാൻ സിപിഎമ്മിലെ ചില നേതാക്കൾ ശ്രമിച്ചിട്ടുണ്ട്; അതിന് വേണ്ട ഇന്ധനം കത്തിക്കാൻ കൈരളി/ദേശാഭിമാനി മാധ്യമങ്ങൾ മുന്നോട്ട് വന്നു. എന്നാൽ സിപിഎമ്മിനെക്കാൾ അമിതാവേശത്തോടെ സന്ദീപ് കുമാറിന്റെ കൊലപാതകം ആർഎസ്എസിനെതിരെ ആരോപണമായി ഉന്നയിക്കാൻ മുന്നിട്ടിറങ്ങിയത് ചില തീവ്ര ഇസ്ലാമിക ചിന്താഗതിക്കാർ ആയിരുന്നു!! ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ.. സോഷ്യൽ മീഡിയയിൽ എസ്‌ഡിപിഐയുടെ ആശയ പ്രചാരകനായ ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചില വാചകങ്ങൾ ആണ് ചുവടെ. ""നിരവധി ഇടത് പ്രൊഫൈലുകളിൽ ഒന്ന് കേറി നോക്കി.. സാധാരണ സിപിഎം പ്രവർത്തകർ ഏതെങ്കിലും പാർട്ടിക്കാരാൽ ആക്രമിക്കപ്പെട്ടാൽ കൊലവിളി നടത്തുന്ന പ്രൊഫൈലുകളൊക്കെ ഇപ്പോൾ മൂകമാണ്..""" "ഒന്നും പറയാനില്ല.." "ഒന്നും മിണ്ടാനാവുന്നില്ല.." "കൊണ്ടുപോയി തിന്നട്ടെ.." "ഇറച്ചികൊണ്ടു വിശപ്പടക്കട്ടെ.." തുടങ്ങിയ തലയിൽ കൈവെച്ചുള്ള അറഞ്ഞു കുത്തിയ പിരാക്കുകൾ മാത്രം..""" തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മുകർ രണ്ട് ആർഎസ്എസുകാരെയെങ്കിലും കൊല്ലാത്തതിന്റെ ഇച്ഛാഭംഗം മത മൗലികവാദിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. സിപിഎമ്മിന്റെ കൈക്കരുത്ത് ആർഎസ്എസിന്റെ മുന്നിൽ വിറച്ചു പോയോ എന്ന് ആക്ഷേപിച്ചു കൊണ്ട് കനലൂതി കത്തിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു.. ഗോഡ് ഫാദർ സിനിമയിലെ ഫിലോമിന അവതരിപ്പിച്ച ആനപ്പാറയിലെ അച്ഛമ്മ എന്ന കഥാപാത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ്. അഞ്ഞൂറാന്റെ മക്കൾ പരസ്പരം കൊന്നും ചത്തും തീരാൻ സൃഗാലതന്ത്രവുമായി കറങ്ങുന്ന അച്ഛമ്മ നിരവധി അച്ഛമ്മമാരായി അഭ്രപാളികളിൽ നിന്നും യഥാർത്ഥ ജീവിതത്തിലേയ്ക്ക് തീവ്രവാദികളുടെ രൂപമെടുത്ത് പുനർജനിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. സിപിഎം - ആർഎസ്എസ് സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നത് മുഴുവൻ ഹിന്ദുക്കളാണ്. അതാണ്‌ ചരിത്രം പരതിയാൽ കാണാൻ കഴിയുന്നത്. എത്രയോ കുടുംബങ്ങൾ അനാഥമായി. എന്നിട്ടും സങ്കുചിത, തീവ്ര മത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഈ രണ്ട് സംഘടനകളെയും തമ്മിലടിപ്പിക്കാനുള്ള വിനാശകരമായ പ്രവര്‍ത്തനങ്ങളുമായി ആനപ്പാറ അച്ഛമ്മയെ പോലെ ചിലർ കേരളീയ സമൂഹത്തിന് ചുറ്റും കറങ്ങുന്നുണ്ട്. പരസ്പരം കടിച്ചു കീറുന്ന സമീപനം ഇനിയും തുടര്‍ന്നാല്‍ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് പോലെയുള്ള "ഇസ്ലാമിക് സ്റ്റേറ്റ്" നിങ്ങൾക്ക് ശേഷമല്ല, നിങ്ങളുടെ കാലത്ത് തന്നെ സംഭവിക്കുമെന്നുറപ്പാണ്. chankyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക