Image

മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

Published on 03 December, 2021
മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
കോ​ട്ട​യം: വൈദുതി വകുപ്പ് മന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യില്‍ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കെഎസ്‌ഇബി വര്‍ക്കേഴ് അസോസിയേഷന്‍ സി ഐ ടി യു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയതാണ് മന്ത്രി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക