Image

യൂത്ത് ലീഗ് നേതാവിനെതിരായ പോക്സോ കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

Published on 03 December, 2021
 യൂത്ത് ലീഗ് നേതാവിനെതിരായ പോക്സോ കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവ്


ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സല്‍ റഹ്മാന് എതിരായ പോക്സോ കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി റദ്ദാക്കിയ എഫ്.ഐ.ആര്‍. സുപ്രീം കോടതി പുനഃസ്ഥാപിച്ചു. പ്രതിയും ഇരയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതിനാല്‍ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സല്‍ റഹ്മാന് എതിരെ 2018 നവംബറില്‍ ആണ് പോക്സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള രണ്ട് വിദ്യാര്‍ഥിനികളെ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക