Image

ജവാദ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

Published on 03 December, 2021
 ജവാദ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍കടലില്‍ 'ജവാദ് 'ചുഴലിക്കാറ്റ്  രൂപപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തി. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. 90 കി.മീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്.  

വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരാത്തെത്താനാണ് സാധ്യത. തുടര്‍ന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബര്‍ അഞ്ചോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാനാണ് സാധ്യത. തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക