Image

വഖഫ് നിയമനം ; വിശ്വാസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് ലീഗ്

ജോബിന്‍സ് Published on 06 December, 2021
വഖഫ് നിയമനം ;  വിശ്വാസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് ലീഗ്
വഖഫ് നിയമനങ്ങള്‍ പിഎസ്സി വഴിയാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പരമാവധി രാഷ്ട്രീയ ലാഭം കൊയ്യാനുറച്ച് മുസ്ലീംലീഗ്. ഇത് മുസ്ലീം സമൂഹത്തിനെതിരായ എല്‍ഡിഎഫ് നീക്കമായി ചിത്രീകരിച്ച് പരമാവധി വിശ്വാസികളെ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനാണ് ലീഗിന്റെ നീക്കം. 

ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നാല്‍ അത്
രാഷ്ട്രീയമാണെന്ന വിമര്‍ശനമുയരുമെന്ന സാഹചര്യത്തിലാണ് വിവിധ മുസ്ലീം സംഘടനകളെ അണിനിരത്തി ലീഗ് സമരത്തിനൊരുങ്ങുന്നത്. ഇങ്ങനെയുള്ള സംഘടനകളുടെ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി ഇതിനകം രൂപീകരിച്ച് കഴിഞ്ഞു. 

മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമാണ് ഈ കൂട്ടായ്മയുടെ സംസ്ഥാന കണ്‍വീനര്‍. വഖഫ് സ്വത്തുക്കളുടെ സംരക്ഷണം വിശ്വാസികളുടെ കടമയാണെന്നും ഇത് സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സംഘടനകളുടെ യോഗത്തില്‍ പിഎംഎ സലാം പറഞ്ഞത്. 

ഈ വിഷയത്തില്‍ പ്രത്യക്ഷ സമര പരിപാടികളെക്കാളുപരി വിശ്വാസികളുടെയിടയില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്താനാണ് ലീഗിന് താത്പര്യവും. എന്നാല്‍ ഈ കൂട്ടായ്മയില്‍ നിന്നും സമസ്തയെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്റെ നേട്ടമാണ്. മുഖ്യമന്ത്രി നേരിട്ട് സമസ്ത നേതാക്കളുമായി സംസാരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക