Image

ഗ്രാമീണരെ വധിച്ച സംഭവം ; സൈനികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ജോബിന്‍സ് Published on 06 December, 2021
ഗ്രാമീണരെ വധിച്ച സംഭവം ; സൈനികര്‍ക്കെതിരെ കേസെടുത്ത് പോലീസ്
നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമീണര്‍ മരിക്കാനിടയായ സംഭവത്തില്‍ സൈനീകര്‍ക്കെതിരെ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു. സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവെയ്പില്‍ 13 ഗ്രാമീണരായിരുന്നു കൊല്ലപ്പെട്ടത്. 

യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു. ഇതിനിടെ നാഗാലാന്‍ഡിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകയാണ്.മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി.

ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്. ഇതേ തുടര്‍ന്ന് പ്രതിഷേധിത്തനിറങ്ങിയ ജനക്കൂട്ടം അക്രമാസക്തമാവുകയും സൈനീക ക്യാമ്പ് ആക്രമിക്കുകയും ചെയ്തിരുന്നു. 

സ്ഥലത്ത് ഇപ്പോള്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക