Image

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച

പി പി ചെറിയാന്‍ Published on 06 December, 2021
മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച
ഹ്യുസ്റ്റന്‍ : 'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' എന്ന വിഷയത്തെകുറിച്ചു  ഹ്യുസ്റ്റന്‍  ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ചര്‍ച്ച മാധ്യമ മേഖലക്ക് പ്രചോദനമായി
 
ഡിസംബര്‍ 03-2021 വെള്ളിയാഴ്ച  വൈകീട്ട്  സൂം പ്ലാറ്റഫോമില്‍ ചര്‍ച്ച സംഘടിപ്പിച്ച ചര്‍ച്ചയില്‍ സെക്രട്ടറി ഡോ.മാത്യൂ വൈരമണ്‍  എല്ലാവര്ക്കുംസ്വാഗതമാശംസിച്ചു. നിശബ്ദ പ്രാര്‍്ത്ഥനക്കു ശേഷം  വിഷയം അവതരിപ്പിക്കുവാന്‍, ചാപ്റ്റര്‍   പ്രസിഡന്റ് ശ്രീ റോയ് തോമസ് നെ ക്ഷണിച്ചു. കാലാവസ്ഥ വ്യതിയാനം - ഗ്ലോബല്‍ ഇമ്പാക്ട്  എന്ന വിഷയം വിശദമായി റോയ് തോമസ് അവതരിപ്പിക്കുകയും  അതിന്റെ വൈവിധ്യമാര്‍ന്ന മേഖലകളെ സ്പര്‍ശിച്ചുകൊണ്ട് ചര്‍്ച്ചക്ക് തുടക്കം കുറികുകയും ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ ്ക്കും  അവരുടെ അഭ്പ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചു .

 ഇന്‍ഡോ - അമേരിക്കന്‍ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. എസ്. ലാല്‍, ബോര്‍ഡ്  വൈസ്  ചെയര്മാന്‍  ഡോ.മാത്യു  ജോയ്‌സ്, ജനറല്‍ സെക്രട്ടറി ബിജു ചാക്കോ, ഡോ.ചന്ദ്രാ  മിത്തല്‍, ജോയിന്റ് സെക്രട്ടറി ജോസഫ് പൊന്നോളി, എ . സി.ജോര്‍ജ്, വര്ഗീസ്  എബ്രഹാം  ഫ്‌ലോറിഡ, ഉമാ  സജി ന്യൂ യോര്‍ക്ക് , സംഗീതാ  ദുവ -ട്രെഷറര്‍ ഹൂസ്റ്റണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. എല്ലാവരും വിവിധ മാധ്യമ മേഖലകളിലൂടെ അവബോധനവും പരിഹാര നിര്‌ദേശങ്ങളും നിരന്തരമായി മാധ്യമങ്ങളിലൂടെ  നല്‌കേണ്ടിയതിന്റെ പ്രാധാന്യം എടുത്തു പറകയുണ്ടായി.

 വ്യക്തികളാലും സമൂഹവുമായുള്ള കൂട്ടായ പരിശ്രമം തുടരേണ്ട ആവശ്യകതയെപ്പറ്റി  ഡോ. എസ്.എസ്.ലാല്‍  ഊന്നിപ്പറഞ്ഞു. ക്രിയാത്മകമായ സമീപനത്തിലൂടെ കൂടുതല്‍ മാധ്യമ ശൃംഖലകളെ ഉള്‍പ്പെടുത്തി തുടര്ന്നും  ഇത്തരം പരിപാടികള്‍ ആസൂത്രണം ചയ്തു കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകളില്‍ നിന്ന് ഭൂമിയെ പരിരക്ഷിക്കാന്‍ നമുക്കു സാധിക്കണം എന്ന് പ്രചോദനവുമായി ചര്‍ച്ചാവതാരകന്‍  ചര്‍ച്ചക്ക് പരിസമാപ്തി വരുത്തി. സംഗീതാ ദുവായുടെ നന്ദി പ്രകാശനത്തോടെ സൂം മീറ്റിംഗ് സമംഗളം പര്യവസാനിച്ചു.

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച
മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച
മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച
മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക