Image

വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (തോമസ് പോള്‍, റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ്, ഫിലാഡൽഫിയ)

Published on 07 December, 2021
വീട്  വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ (തോമസ് പോള്‍, റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ്, ഫിലാഡൽഫിയ)
വീടു വാങ്ങുമ്പോള്‍ നല്ല ഒരു ശതമാനം ആളുകളും ഹോം ഇന്‍സ്‌പെക്ഷനും, റ്റേര്‍മൈറ്റും ചെയ്യാറുണ്ട്. ഇതു വാങ്ങുന്നവരെ സംബന്ധിച്ച് വളരെ നല്ലതാണ്.  

അതിനു പുറമെ റൂഫ്, ഇലക്ട്രിക്കല്‍, പ്ലബിംഗ് എന്നിവയും  ചെക്ക് ചെയ്യേണ്ടതുണ്ട്. ക്യാമറയുടെ സഹായത്താല്‍ ഇന്‍സ്‌പെക്ഷന്‍ ചെയ്താല്‍ ബാത്ത്‌റൂമിന്റെ അടിഭാഗത്തുള്ള പൈപ്പിന് ലീക്ക് ഉണ്ടെങ്കില്‍ കണ്ടുപിടിക്കുന്നതിന് സാധിക്കും. വളരെ ചെറിയ സുഷിരങ്ങള്‍ പൈപ്പില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത് ലൈറ്റിനിംഗിൽ  (മിന്നലുകളില്‍) നിന്ന് ഉണ്ടാകുന്നതാണ്.

വീട് വില്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിന്റെ മുമ്പിലത്തെ കതക് (Door) ആണ് ഒരു വീടിന്റെ കേര്‍ബ് അപ്പീല്‍ (Curb Appeal).  ഇത് ആ വീട്ടുടമസ്ഥന്റെ  സ്വഭാവത്തെയും (personality കാണിക്കുന്നു.

വീട് വൃത്തിയായി സൂകഷിക്കുക. പ്രത്യേകിച്ച് അടുക്കളയും, കുളിമുറികളും (Kitchen And Bathrooms). പെയിന്റ് ചെയ്യുമ്പോള്‍ (Light Color) ലൈറ്റ് കളര്‍ ഉപയോഗിക്കുക.

ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ശ്രദ്ധിക്കുക. ക്രെഡിറ്റ് ഏജന്‍സി ചിലപ്പോള്‍ തെറ്റായി നമ്മുടെ ക്രെഡിറ്റ്  കാണിക്കാറുണ്ട്. ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലോ ക്രെഡിറ്റ് ചെക്ക് ചെയ്യുന്നത് നല്ലതാണ്. മൂന്ന് ക്രെഡിററ്  ബ്യുറോകളോടും ബന്ധപ്പെട്ട്  തെറ്റുകള്‍ നിര്‍ബന്ധമായും കൃത്യമായും തിരുത്തുക.

എല്ലാവിധ ലോണ്‍ ലഭിക്കുന്നതിനും ക്രെഡിറ്റാണ് ആദ്യമായി പരിഗണിക്കുന്നത്. പ്രധാനമായി അഞ്ച് കാര്യങ്ങളാണ് നിങ്ങളുടെ മൂന്നക്കമുള്ള (Three digit) സ്‌കോര്‍ നിശ്ചയിക്കുന്നത്.

1. പേമെന്റ് ഹിസ്റ്ററി, 2).അക്കൗണ്ട് ബാലന്‍സ്, 3. എത്ര വര്‍ഷമായി ക്രെഡിറ്റ് തുടങ്ങിയിട്ട്, 4 ഏതെല്ലാം രീതിയിലുള്ള ക്രെഡിറ്റാണ് ഉപയോഗിച്ചിട്ടുള്ളത് 5). എത്ര പ്രാവശ്യം ക്രെഡിറ്റിനു വേണ്ടി അപേക്ഷിച്ചിട്ടുണ്ട്.

ക്രെഡിറ്റ് സ്‌കോറിന്റെ 35% നിങ്ങളുടെ പേമെന്റ് ഹിസ്റ്ററിയിലാണ്. 30 ദിവസത്തിനകം ബില്ലുകള്‍ അടക്കുകയും അത് കൃത്യമായി ക്രെഡിറ്റര്‍ക്കു ലഭിക്കുകയും ചെയ്താല്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടും.

തിരിച്ചടക്കാനുള്ള  തുകയും (Liabilities) , ക്രെഡിറ്റും തമ്മിലുള്ള റേഷിയോ (Ratio) കൂടുതലാണെങ്കില്‍ ലോണ്‍ ലഭിക്കുന്നതിന് പ്രയാസം ഉണ്ടാകും. Liabilities കുറഞ്ഞതിനു ശേഷം ലോണിന് ശ്രമിക്കുക.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു വീട് വാങ്ങിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങള്‍ 15 മുതല്‍ 30 വര്‍ഷം വരെ ഒരു കമിറ്റ്‌മെന്റ് (Commitment) എടുക്കുകയാണ്.

നിങ്ങളുടെ ലോണ്‍ ബ്രോക്കറേയും, ഇന്‍ന്റെറെസ്റ്റ് റേറ്റിനേയും പ്രത്യേകം ശ്രദ്ധിക്കുക. നല്ല നിബന്ധനകളും റേറ്റും പ്രയോജനപ്പെടുത്തുക.

ഇതില്‍ക്കൂടി ചില പ്രയോജനമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലൈസന്‍സുള്ള മോര്‍ട്‌ഗേജ് ബ്രോക്കറെ തിരഞ്ഞെടുക്കുക.

തോമസ് പോള്‍
റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക